ന്യൂഡൽഹി: കേന്ദ്രം ജനങ്ങളെ കബളിപ്പിക്കുന്നത് നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ രണ്ടു വർഷത്തെ പെട്രോൾ വിലയുടെ നിരക്ക് ട്വിറ്ററിൽ നിരത്തിയാണ് അദ്ദേഹത്തിന്റെ വിമർശനം.
റെക്കോഡ് പണപ്പെരുപ്പത്തില്‍ നിന്നാണ് ജനങ്ങള്‍ക്ക് മോചനം വേണ്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ധന വില കുറച്ചത് മോഡി സര്‍ക്കാരിന്റെ രാഷ്ട്രീയ നാടകമാണെന്ന് ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്.
ഇന്ധന വില കുറയ്ക്കല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ബിജെപി ശ്രമമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അതേസമയം അടുത്ത രണ്ട് വര്‍ഷത്തേക്ക് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കൂട്ടില്ലെന്ന് പറയാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോയെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ചോദിച്ചു.
മോഡി സര്‍ക്കാരിന് ജനങ്ങളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ എക്സൈസ് നികുതി യുപിഎ സര്‍ക്കാരിന്റെ കാലത്തേതിന് തുല്യമായി കുറയ്ക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.