സ്ത്രീധനം വാങ്ങി സുഖലോലുപതയില്‍ കഴിയാമെന്നത് സ്വപ്നം മാത്രം; വിസ്മയ കേസിലെ കോടതി വിധി യുവാക്കൾക്കുള്ള താക്കീത്: വനിതാ കമ്മീഷന്‍ അധ്യക്ഷ

സ്ത്രീധനം വാങ്ങി സുഖലോലുപതയില്‍ കഴിയാമെന്നത് സ്വപ്നം മാത്രം; വിസ്മയ കേസിലെ  കോടതി വിധി യുവാക്കൾക്കുള്ള താക്കീത്: വനിതാ കമ്മീഷന്‍ അധ്യക്ഷ

തിരുവനന്തപുരം: അന്യന്റെ വിയര്‍പ്പ് സ്ത്രീധനമായി വാങ്ങി സുഖലോലുപതയില്‍ കഴിയാമെന്ന് കരുതുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്ക് ശക്തമായ താക്കീതാണ് വിസ്മയ കേസിലെ കോടതി വിധിയെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി.

വിസ്മയാ കേസില്‍ കുറ്റക്കാരനായ കിരണ്‍ കുമാറിന് ശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ രംഗത്ത് എത്തിയത്.

'ഒരു കാരണവശാലും സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ലായെന്ന പ്രതിജ്ഞ നിറവേറ്റാന്‍ യുവസമൂഹം തയ്യാറാകണം. വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ സ്ത്രീ ധനത്തിനെതിരായി സ്വീകരിക്കുന്ന പ്രതിജ്ഞ കോളേജ് വിട്ട് പുറത്തുകടന്നാല്‍ വിസ്മരിക്കരുത്' എന്ന് വനിതാ കമ്മീഷന്‍  അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.