തൃശൂര്‍: റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ സൗജന്യ പാസ് നിഷേധിച്ചതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ ടോള്‍ കമ്പനിക്ക് തിരിച്ചടി. തുടര്‍ന്ന് പാസും 2500 രൂപയും നല്‍കേണ്ടി വന്നു ടോള്‍ പ്ലാസ അധികൃതര്‍ക്ക്.
ഒല്ലൂര്‍ പന്തല്‍ റോഡിലെ ജോസഫ് കാരക്കടയാണ് ടോള്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ക്കെതിരെയും എന്‍.എച്ച്.എ.ഐയുടെ പ്രൊജക്ട് ഇംപ്ലിമേഷന്‍ യൂണിറ്റിനെതിരെയും തൃശൂര്‍ കോര്‍പറേഷന്‍ സെക്രട്ടറിക്കെതിരെയും കളക്ടര്‍ക്കെതിരെയും ഹര്‍ജി നല്‍കിയത്.
ടാള്‍ പ്ലാസയുടെ പത്ത് കിലോമീറ്റര്‍ ദൂര പരിധിയില്‍ താമസിച്ചിരുന്നതിനാല്‍ ജോസഫിന് സൗജന്യ യാത്രാ പാസ് ലഭിച്ചിരുന്നു. ഇത് പുതുക്കാന്‍ സമീപിച്ചപ്പോള്‍ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ടോള്‍ പ്ലാസ അധികൃതര്‍ ആവശ്യപ്പെട്ടു.
ടോള്‍ പ്ലാസയിലെ സൗജന്യ പാസ് പുതുക്കലിന് റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നും പുതിയ ഗവണ്മെന്റ് ഓര്‍ഡര്‍ പ്രകാരം ടോള്‍ പ്ലാസ അധികൃതര്‍ക്ക് റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാന്‍ അധികാരമില്ലെന്നും കോര്‍പറേഷനും അറിയിച്ചു.
ഈ വിവരം ടോള്‍ പ്ലാസ അധികൃതരെ അറിയിച്ചെങ്കിലും സൗജന്യ പാസ് പുതുക്കി നല്‍കാന്‍ നടപടിയുണ്ടായില്ല. തുടര്‍ന്ന് ജോസഫ് തൃശൂര്‍ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിക്കവേ, റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാതെ തന്നെ സൗജന്യ പാസ് പുതുക്കി നല്‍കാമെന്ന് കോടതിയില്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു.
റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഒഴികെയുള്ള രേഖകള്‍ കൈപ്പറ്റി സൗജന്യ പാസ് അനുവദിച്ച് ഹര്‍ജിക്കാരന് ചെലവിലേക്ക് 2500 രൂപയും നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.