മെക്‌സിക്കോ ഗ്വാഡലജാറ രൂപതയ്ക്ക് 71 പുതിയ വൈദീകര്‍; ഇത്രയുമധികം പേര്‍ ഒരുമിച്ച് പൗരോഹിത്യം സ്വീകരിക്കുന്നത് ആദ്യം

മെക്‌സിക്കോ ഗ്വാഡലജാറ രൂപതയ്ക്ക് 71 പുതിയ വൈദീകര്‍; ഇത്രയുമധികം പേര്‍ ഒരുമിച്ച് പൗരോഹിത്യം സ്വീകരിക്കുന്നത് ആദ്യം

ഗ്വാഡലജാറ: മെക്‌സികോയിലെ അതിപുരാതനവും ലോകത്തെ ഏറ്റവും വലിയ സെമിനാരികളിലൊന്നുമായ ഗ്വാഡലജാര രൂപതാ സെമിനാരിയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കിയ 70 പേര്‍ക്ക് കര്‍ദ്ദിനാള്‍ ആര്‍ച്ച് ബിഷപ്പ് ജോസ് ഫ്രാന്‍സിസ്‌കോ റോബിള്‍സ് ഒര്‍ട്ടെഗ പൗരോഹിത്യം നല്‍കും. സാന്റുവാരിയോ ഡി ലോസ് മാര്‍ട്ടിറസില്‍ രണ്ട് ഘട്ടങ്ങളിലായി ഇന്ന് (ജൂണ്‍ നാല്) 33 പേര്‍ക്കും നാളെ 38 പേര്‍ക്കുമാണ് പൗരോഹിത്യം നല്‍കുന്നത്. രൂപതയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം ആളുകള്‍ ഒരുമിച്ച് വൈദീക പട്ടം സ്വീകരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സെമിനാരികളിലൊന്നാണ് 1570 ല്‍ സ്ഥാപിതമായ ഈ സെമിനാരി. 1696 ല്‍ ഗ്വാഡലജാര രൂപതാ ഇത് ഏറ്റെടുത്തു. അനേകം വിശുദ്ധര്‍ക്കും വാഴ്ത്തപ്പെട്ടവര്‍ക്കും ജന്മം നല്‍കിയ ഈ സെമിനാരിയില്‍ നിന്ന് ആയിരക്കണക്കിന് വൈദികരും അനേകം ബിഷപ്പുമാരും കര്‍ദ്ദിനാള്‍മാരും ഉണ്ടായിട്ടുണ്ട്. മാത്രമല്ല ഈ സെമിനാരിയില്‍ പഠിച്ചിറങ്ങിയവരില്‍ റിപ്പബ്ലിക് ഓഫ് മെക്‌സിക്കോയുടെ മൂന്ന് പ്രസിഡന്റുമാര്‍, ജാലിസ്‌കോ സ്റ്റേറ്റിന്റെ നിരവധി ഗവര്‍ണര്‍മാര്‍, അഭിഭാഷകര്‍, എഴുത്തുകാര്‍ എന്നിവരുമുണ്ട്.

493 ഇടവകകളിലായി 5.7 ദശലക്ഷം വിശ്വാസികളുള്ള ഗ്വാഡലജാര അതിരൂപതയുടെ അഭിമാന സ്ഥാപനമാണ് ഈ സെമിനാരി. സഭയെ സേവിച്ചുകൊണ്ടിരിക്കുന്ന 1,600 വൈദികരെ വാര്‍ത്തെടുത്തത് ഇവിടെ നിന്നാണ്. മരണപ്പെട്ട വൈദീകരുടെ എണ്ണം കണക്കാക്കിയാല്‍ ഗ്വാഡലജാര സെമിനാരി രൂപപ്പെടുത്തിയ വൈദികരുടെ എണ്ണം ലക്ഷങ്ങള്‍ കടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.