കേരളത്തില്‍ നോറോ വൈറസ് പടരാന്‍ സാധ്യത നിലനില്‍ക്കുന്നു; ജാഗ്രത അനിവാര്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

കേരളത്തില്‍ നോറോ വൈറസ് പടരാന്‍ സാധ്യത നിലനില്‍ക്കുന്നു; ജാഗ്രത അനിവാര്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് നോറോ വൈറസ് പടരാനുള്ള സാധ്യതകള്‍ നിലനില്‍പ്പുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വൃത്തിയുള്ള ഭക്ഷണമല്ലെങ്കില്‍ രോഗം പടരാനുള്ള സാധ്യത ഏറെയാണ്. വിഴിഞ്ഞത്ത് രണ്ട് കുട്ടികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രത എടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വൃത്തിഹീനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് നോറോ വൈറസ് പടരുന്നത്. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും ഛര്‍ദി, വയറിളക്കം എന്നിവയ്ക്കും ഇതുകാരണമാകും. വൈറസ് ബാധ ഗുരുതരമല്ലെങ്കിലും കുട്ടികളെ പെട്ടെന്ന് ബാധിക്കും. രോഗമുള്ള വ്യക്തികളുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും.

വയറിളക്കം, വയറുവേദന, ഛര്‍ദി, പനി, തലവേദന, ശരീരവേദന. ഛര്‍ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്കു പോകുകയുംചെയ്യും. പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുക, കിണര്‍, വാട്ടര്‍ടാങ്ക് എന്നിവ ക്ലോറിനേറ്റു ചെയ്ത് വൃത്തിയാക്കിവെക്കുക. തിളപ്പിച്ചാറ്റിയ വെള്ളംമാത്രം കുടിക്കാന്‍ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്താല്‍ നോറോ വൈറസിനെ തടയാനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.