അബുജ: നൈജീരിയയിലെ ഓവോ സെന്റ് ഫ്രാൻസിസ് കത്തോലിക്കാ പള്ളിയിൽ നിരവധി ക്രിസ്തീയ വിശ്വാസികളെ കൊന്നൊടുക്കിയ ക്രൂരമായ ആക്രമണം നടത്തിയതിനു പിന്നിൽ മുസ്ലീം തീവ്രവാദികളായ ബോക്കോ ഹറാമാണെന്ന് മുസ്ലീം റൈറ്റ്സ് കൺസേൺ ഗ്രൂപ്പ് ആരോപിച്ചു. കൂടുതൽ പള്ളികളും മോസ്‌കുകളും ഇത്തരത്തിലുള്ള ആക്രമണത്തിന് വിധേയമാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.
മുസ്ലീംവിശ്വാസികളുടെയും മറ്റുള്ളവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അതുപോലെ തന്നെ അക്രമത്തെ നിരാകരിക്കുന്നതിനും വേണ്ടി രൂപം കൊണ്ട സംഘടനയാണ് മുസ്ലീം റൈറ്റ്സ് കൺസേൺ. "അക്രമമല്ല, സംവാദമാണ് വേണ്ടത് " എന്നതാണ് മുറിക് (MURIC) ന്റെ മുദ്രാവാക്യം.
മുറിക് ഡയറക്ടർ പ്രൊഫസർ ഇഷാഖ് അകിന്റോല പുറത്തിറക്കിയ പ്രസ്താവനയിൽ തീവ്രവാദികളുടെ ആക്രമണത്തെ ശക്തമായി അപലപിച്ചു, നിർണ്ണായകമായി പ്രവർത്തിക്കാനും അക്രമികളെ അറസ്റ്റ് ചെയ്യാനും സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
നൈജീരിയയിലെ നൈജർ, കോഗി സംസ്ഥാനങ്ങളിൽ നിലനിന്നിരുന്ന ബോക്കോ ഹറാം രാജ്യത്തിൻറെ തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് പ്രവേശിക്കുന്നു എന്നതിന്റെ അനിഷേധ്യമായ തെളിവാണ് ഈ ഏറ്റവും പുതിയ ആക്രമണംമെന്ന് മുസ്ലീം റൈറ്റ്സ് കൺസേൺ സംഘം പറഞ്ഞു. ബോക്കോ ഹറാം ഗ്രൂപ്പിൻെറ പ്രവർത്തനരീതി വിശകലനം ചെയ്യുമ്പോൾ ഈ മേഖലകളിൽ കൂടുതൽ പള്ളികളും മോസ്‌കുകളും അവരുടെ ആക്രമ ലക്ഷ്യമായേക്കാമെന്ന് മുറിക് സംഘം മുന്നറിയിപ്പ് നൽകുന്നു. അതിനാൽ, മേഖലയിലെ എല്ലാ പള്ളികൾക്കും മോസ്‌ക്കുകൾക്കും സംരക്ഷണം നൽകണമെന്നും അവർ സർക്കാരിനോട് ആവശ്യപ്പെട്ടു.
നൈജീരിയയിലെ ഓവോ പള്ളി ആക്രമണത്തെ രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ സംഘടനകൾ വ്യാപകമായി അപലപിച്ചു. ക്രിസ്ത്യാനികളുടെ ജീവന് വിലകൊടുക്കാത്ത നൈജീരിയൻ സർക്കാരിന്റെ നിലപാടുകളിൽ വൻപിച്ച പ്രതിഷേധമാണ് ക്രൈസ്തവലോകത്തിലെങ്ങും അലയടിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.