ഭുവനേശ്വര്‍: ആണവായുധ വാഹകശേഷിയുള്ള ദീര്‍ഘദൂര മിസൈല്‍ അഗ്‌നി 4 വീണ്ടും വിജയകരമായി പരീക്ഷിച്ചു. ഒഡിഷാ തീരത്തെ ഡോ. അബ്ദുല്‍ കലാം ദ്വീപിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്ന് വൈകിട്ട് 7.30 ഓടെയായിരുന്നു വിക്ഷേപണം. സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന പതിവ് പരിശീലനത്തിന്റെ ഭാഗമായാണ് പരീക്ഷണമെന്നും പരീക്ഷണം പൂര്‍ണവിജയമായിരുന്നെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
രണ്ട് ഘട്ടമുള്ള ഉപരിതല- ഉപരിതല ബാലിസ്റ്റിക് മിസൈലാണ് അഗ്‌നി- 4. 20 മീറ്റര്‍ നീളമുള്ള മിസൈലിന് 17 ടണ്‍ ഭാരമുണ്ട്. 4000 കിലോമീറ്റര്‍ ദൂരത്തേക്ക് ഒരു ടണ്‍ ആണവ യുദ്ധ സാമഗ്രികള്‍ എത്തിക്കാന്‍ ശേഷിയുളള മിസൈലാണിത്.
ഇതിനോടകം തന്നെ സൈന്യത്തിന്റെ ഭാഗമായ അഗ്‌നി-4 പാകിസ്ഥാനെ ലക്ഷ്യമിട്ടാണ് നിര്‍മിച്ചത്. ഡിആര്‍ഡിഒ നിര്‍മിച്ച അഗ്‌നി- 4 2011, 2012, 2014, 2015, 2017, 2018 വര്‍ഷങ്ങളിലും വിക്ഷേപിച്ച് വിജയം കണ്ടിരുന്നു. ഡിആര്‍ഡിഒ നിര്‍മിച്ച അഗ്‌നി-4 2011, 2012, 2014, 2015, 2017, 2018 വര്‍ഷങ്ങളിലും വിക്ഷേപിച്ച് വിജയം കണ്ടിരുന്നു.
കഴിഞ്ഞ വര്‍ഷം, അഗ്‌നി പ്രൈം ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ പരീക്ഷിച്ചിരുന്നു. ആണവായുധം വഹിക്കാന്‍ ശേഷിയുളള അഗ്‌നി പ്രൈം കംപോസിറ്റ് മെറ്റീരിയല്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.