ട്രെയിനില്‍ അധിക ലഗേജിന് പണം നല്‍കണമെന്ന വാര്‍ത്ത തെറ്റ്; ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രാലയം

ട്രെയിനില്‍ അധിക ലഗേജിന് പണം നല്‍കണമെന്ന വാര്‍ത്ത തെറ്റ്; ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രാലയം

ന്യൂഡല്‍ഹി: ട്രെയിനില്‍ സാധനങ്ങള്‍ കൂടുതലായി കൊണ്ടു പോകുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് റെയില്‍വേ മന്ത്രാലയം. ലഗേജ് നയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. അധിക ലഗേജ് കൊണ്ടുപോകാന്‍ യാത്രക്കാര്‍ പണം നല്‍കണമെന്നായിരുന്നു വാര്‍ത്ത.

യാത്ര ചെയ്യുന്ന ക്ലാസുകള്‍ക്ക് അനുസരിച്ച് 25 മുതല്‍ 70 കിലോ വരെ ഭാരമുള്ള ലഗേജുകള്‍ മാത്രമേ യാത്രക്കാര്‍ക്ക് സൗജന്യമായി ട്രെയിനില്‍ കൊണ്ടു പോകാന്‍ സാധിക്കൂ. യാത്രകള്‍ക്ക് മുന്‍പ് അധിക ലഗേജ് ബുക്ക് ചെയ്യണം. എസി ഫസ്റ്റ് ക്ലാസില്‍ 70 കിലോ വരെയും എസി ടു ടയറില്‍ 50 കിലോ വരെയുമുള്ള ലഗേജ് സൗജന്യമായി കൊണ്ടുപോകാം.

ബുക്ക് ചെയ്യാതെ അധിക ലഗേജുമായി യത്ര ചെയ്താല്‍ പിഴ ഈടാക്കുമെന്നും പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ലഗേജിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പത്തു വര്‍ഷമായുള്ള ലഗേജ് നയം മാറ്റിയിട്ടില്ലെന്നും അത് തുടരുമെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.

എ.സി ത്രീ ടയര്‍, എസി ചെയര്‍ കാര്‍, സ്ലീപ്പര്‍ ക്ലാസ് എന്നിവയില്‍ 40 കിലോയാണ് പരിധി. സെക്കന്‍ഡ് ക്ലാസില്‍ 25 കിലോ ലഗേജും കൈയില്‍ കരുതാമെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ കാട്ടുതീ പോലെ പടര്‍ന്ന വ്യാജ വാര്‍ത്ത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.