ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കാളികളാവാന്‍ സ്വകാര്യ കമ്പനികള്‍ക്ക് വാതില്‍ തുറന്നു നല്‍കും; ഇന്ത്യന്‍ സംഭാവന വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി മോഡി

ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കാളികളാവാന്‍ സ്വകാര്യ കമ്പനികള്‍ക്ക് വാതില്‍ തുറന്നു നല്‍കും; ഇന്ത്യന്‍ സംഭാവന വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി മോഡി

അഹമ്മദാബാദ്: ബഹിരാകാശ ദൗത്യങ്ങളില്‍ സ്വകാര്യ കമ്പനികളെ കൂടി ഉള്‍പ്പെടുത്താന്‍ ഇന്ത്യ തയാറെടുക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്റ് ഓതറൈസേഷന്‍ സെന്റര്‍ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള ബഹിരാകാശ വിപണിയില്‍ ഇന്ത്യയുടെ സംഭാവന വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിനായി സ്വകാര്യ മേഖലയ്ക്കും നൂതനാശയങ്ങള്‍ക്കും ഒരു വേദി നല്‍കണം. ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കാളികളാവാന്‍ സ്വകാര്യ കമ്പനികള്‍ക്ക് സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് ഇന്‍-സ്പേസിന് തുടക്കമിട്ടത്. ഇതുവഴി രാജ്യത്തെ വിവിധ സ്വകാര്യ കമ്പനികള്‍ക്ക് ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ ഗവണ്‍മെന്റ് ഭാവിയെ അടിസ്ഥാനമാക്കിയുള്ളതാണ്. സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി യുവാക്കള്‍ക്ക് അവരുടെ ആശയങ്ങളിലും ചിന്തകളിലും പര്യവേക്ഷണം ചെയ്യാനുള്ള അവസരം ലഭിക്കണമെന്നാണ് ഞങ്ങള്‍ കരുതുന്നത്. അതുകൊണ്ടു തന്നെ, സ്വകാര്യ മേഖലയ്ക്കായി ബഹിരാകാശ പരിപാടികള്‍ തുറന്നുകൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചുവെന്ന് മോഡി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.