'വാര്‍ ചതിച്ചു' ന്യൂസിലന്‍ഡിന് ലോകകപ്പ് യോഗ്യതയില്ല; കോസ്റ്ററിക്കയ്‌ക്കെതിരായ പ്ലേഓഫ് തോല്‍വി മോഹങ്ങള്‍ തല്ലിക്കെടുത്തി

'വാര്‍ ചതിച്ചു' ന്യൂസിലന്‍ഡിന് ലോകകപ്പ് യോഗ്യതയില്ല; കോസ്റ്ററിക്കയ്‌ക്കെതിരായ പ്ലേഓഫ് തോല്‍വി മോഹങ്ങള്‍ തല്ലിക്കെടുത്തി

ദോഹ: റഫറിമാരുടെ പിഴവും 'വാര്‍' ഗോള്‍ നിഷേധിച്ചതും ന്യൂസിലന്‍ഡിന് ഫിഫ ലോകകപ്പിന് യോഗ്യത നേടുന്നതില്‍ നിന്നകറ്റി. പ്ലേഓഫില്‍ കോസ്റ്ററിക്ക 1-0 ത്തിനാണ് കിവികളെ തോല്‍പ്പിച്ചത്. റഫറിമാരുടെ ഏകപക്ഷീയമായ നടപടികള്‍ക്കെതിരേ മല്‍സര ശേഷം ന്യൂസിലന്‍ഡ് കോച്ച് ഡാനി ഹേ രംഗത്തു വന്നു. റഫറിമാരുടെ ഫൗള്‍ പ്ലേകളാണ് തങ്ങളുടെ ലോകകപ്പ് പ്രതീക്ഷകളെ നശിപ്പിച്ചതെന്ന് അദേഹം ആരോപിച്ചു.

അടിമുടി ആവേശം നിറഞ്ഞതായിരുന്നു കോസ്റ്ററിക്ക-ന്യൂസിലന്‍ഡ് മല്‍സരം. മൂന്നാം മിനിറ്റില്‍ ജോയില്‍ കാംബെലിന്റെ ഗോളിലെ ലീഡില്‍ പിടിച്ചു തൂങ്ങുകയായിരുന്നു കോസ്റ്ററിക്ക. 40-ം മിനിറ്റില്‍ ക്രിസ് വുഡ് വലകുലുക്കി കിവികള്‍ സമനില ഗോള്‍ ആഘോഷിച്ചെങ്കിലും, ആ നീക്കത്തിനിടയില്‍ കുരുങ്ങിയ ഒരു ഫൗള്‍ 'വി.എ.ആര്‍' കണ്ടുപിടിച്ചു.

ഇതോടെ, ആഘോഷിക്കപ്പെട്ട ഗോള്‍ നിരസിക്കപ്പെട്ട് വീണ്ടും പിന്‍നിരയിലായി. 69 ാം മിനിറ്റില്‍ മധ്യനിരതാരം കോസ്റ്റ ബര്‍ബറോസ് ചുവപ്പു കാര്‍ഡുമായി പുറത്തായതോടെ പത്തിലേക്ക് ചുരുങ്ങിയ ന്യൂസിലന്‍ഡിന് സ്‌കോര്‍ ചെയ്യാനായില്ല.

കോസ്റ്ററീകയുടെ പരിചയ സമ്പന്നനായ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസ് ഗോള്‍വലക്കു കീഴെ രക്ഷകനായി നിറഞ്ഞാടി. ലോകകപ്പ് ഗ്രൂപ്പ് 'ഇ'യില്‍ സ്‌പെയിന്‍, ജര്‍മനി, ജപ്പാന്‍ ടീമികള്‍ക്കൊപ്പമാണ് കോസ്റ്ററിക്ക. നവംബര്‍ 23ന് സ്‌പെയിനിനെതിരെയാണ് ആദ്യമത്സരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.