ടിപ്പറിടിച്ച് പ്രവാസി യുവാവ് മരിച്ച കേസ്; രണ്ടര കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ടിപ്പറിടിച്ച് പ്രവാസി യുവാവ് മരിച്ച കേസ്; രണ്ടര കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

കോഴിക്കോട്: അമിതവേഗത്തില്‍ അശ്രദ്ധയോടെ ഓടിച്ച ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ പ്രവാസി മരിച്ച സംഭവത്തില്‍ രണ്ടര കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. നടുവണ്ണൂര്‍ സ്വദേശി ഫിറോസ് അന്‍സാരിയുടെ മരണത്തിലാണ് കുടുംബത്തിന് രണ്ടര കോടി നല്‍കാനുള്ള കോടതി ഉത്തരവ്. 2019 ഏപ്രില്‍ 10ന് ഉണ്ടായ അപകടത്തിലാണ് ഫിറോസ് അന്‍സാരി മരിച്ചത്.

2,04,97,800 രൂപ ഫിറോസിന്റെ കുടുംബത്തിന് നല്‍കാനാണ് കോഴിക്കോട് മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ജഡ്ജി വിധിച്ചത്. എട്ട് ശതമാനം പലിശയും കോടതിച്ചെലവുമടക്കം ആകെ രണ്ടര കോടി രൂപയാണ് എതിര്‍കക്ഷികള്‍ നല്‍കേണ്ടത്. ഫിറോസിന്റെ ഭാര്യക്കും മാതാവിനും 50 ലക്ഷം വീതവും പിതാവിന് 25 ലക്ഷവും നല്‍കണം.

ബഹ്‌റൈനില്‍ ജോലിയുണ്ടായിരുന്ന 31 വയസുകാരനായ ഫിറോസ് അന്‍സാരി ലീവിന് നാട്ടിലെത്തിയപ്പോഴാണ് അപകടത്തില്‍ മരിച്ചത്. നടുവണ്ണൂരിനടുത്ത് രാത്രി റോഡരികില്‍ ബൈക്ക് നിര്‍ത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഫിറോസിനെ അമിതവേഗത്തിലെത്തിയ ടിപ്പര്‍ ലോറി ഇടിച്ച് തെറിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫിറോസ് 10 ദിവസത്തിന് ശേഷം മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.