കൊച്ചി: സിറോ മലബാര്‍ സഭയുടെ സമുദായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസിന്റെ ലൈഫ് മെമ്പര്‍ഷിപ് കാമ്പയിന് തുടക്കമായി. ലൈഫ് മെമ്പര്‍ഷിപ് വിതരണത്തിന്റെ ഉദ്ഘാടനം സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഡ്വ. പി.ടി ചാക്കോയ്ക്ക് നല്‍കി നിര്‍വഹിച്ചു.
അംഗങ്ങളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ഉന്നമനത്തിനായി സമുദായ സംഘടന കൂടുതല്‍ ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശത്തില്‍ പറഞ്ഞു. ഓഗസ്റ്റ് 15 വരെ ലൈഫ് മെമ്പര്‍ഷിപ് അംഗത്വത്തിന് അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് ഗ്ലോബല്‍ സമിതി അറിയിച്ചു.
സഭയും സമുദായവും ഏറെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ അംഗങ്ങളെ ഒരുമിച്ചു നിര്‍ത്തി സുശക്തമായ സംഘടനാ സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈഫ് മെമ്പര്‍ഷിപ് കാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചതെന്ന് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം പറഞ്ഞു.
18 വയസ് പൂര്‍ത്തിയായ സമുദായ അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ്പിന് അപേക്ഷിക്കാം. ഗ്ലോബല്‍ സമിതി ലൈഫ് മെബര്‍ഷിപ് എടുക്കുന്നവരെ സര്‍ട്ടിഫിക്കറ്റ് നല്‍കി അവരുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുമെന്ന് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍ അറിയിച്ചു.
57 രാജ്യങ്ങളിലേറെയുള്ള സിറോ മലബാര്‍ വിശ്വാസികളെ അവരുടെ പൈതൃകത്തിലും പാരമ്പര്യത്തിലും ചേര്‍ത്തുനിര്‍ത്താനും വരും തലമുറയെ വിശ്വാസത്തിലും കൂട്ടായ്മയിലും ചേര്‍ത്തുനിര്‍ത്താനും ഈ ഉദ്യമത്തിലൂടെ സാധിക്കുമെന്ന് കാമ്പയിന്‍ കോ-ഓര്‍ഡിനേറ്റര്‍ രഞ്ജിത് ജോസഫ് പറഞ്ഞു. അംഗത്വത്തിന് ആദ്യ ഘട്ടമായി https://forms.gle/xnRmE3djfpQAaQB36 ഫോം പൂരിപ്പിച്ച് അയക്കുക. മറ്റ് നടപടിക്രമങ്ങള്‍ ഇമെയില്‍ മുഖാന്തിരം അറിയിക്കും. രണ്ട് മാസത്തെ കാമ്പയിന്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഓരോരുത്തരുടെയും ആപ്ലിക്കേഷന്‍ പ്രകാരം അതാത് രൂപതാ സമിതികളുടെ അഭിപ്രായവും പരിഗണിച്ച്, ലൈഫ് മെമ്പര്‍ഷിപ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.