ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ കോണ്‍ഗ്രസ് അടക്കം 17 പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തു. പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ധാരണയായാണ് യോഗം അവസാനിച്ചത്.
രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ശരത് പവാറിനെ മമത നിര്‍ദേശിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സജീവ രാഷ്ട്രീയത്തില്‍ തന്നെ തുടരനാണ് തനിക്ക് താത്പര്യമെന്ന് പവാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മമത പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ശരത് പവാര്‍ മത്സരിക്കുന്നില്ലെങ്കില്‍ ഫാറൂഖ് അബ്ദുള്ള, ഗോപാല്‍ കൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകള്‍ മമത നിര്‍ദേശിച്ചു.ഗോപാല്‍ കൃഷ്ണ ഗാന്ധിയെ ഇടതുപാര്‍ട്ടികളും പിന്തുണയ്ക്കുന്നുണ്ട്. കോണ്‍ഗ്രസ് ആരുടേയും പേര് നിര്‍ദേശിച്ചിട്ടില്ലെന്നാണ് വിവരം.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, സിപിഐ (എംഎല്‍), ആര്‍എസ്പി, ശിവസേന, എന്‍സിപി, ആര്‍ജെഡി, എസ്.പി, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, ജെഡിഎസ്, ഡിഎംകെ, ആര്‍എല്‍ഡി, മുസ്ലിംലീഗ്, ജെഎംഎം തുടങ്ങിയ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്.
ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഓഫ് ഇന്ത്യയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയ നേതാക്കളെ മമതാ ബാനര്‍ജി സ്വീകരിച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രണ്‍ദീപ് സിങ് സുര്‍ജെവാല, ജയ്റാം രമേശ് തുടങ്ങിയ നേതാക്കളാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചത്.
തെലങ്കാന രാഷ്ട്ര സമിതി, ആം ആദ്മി പാര്‍ട്ടി, ബിജു ജനതാ ദള്‍, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ മമത വിളിച്ച യോഗത്തില്‍ പങ്കെടുത്തില്ല. കോണ്‍ഗ്രസിന്റെ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് തെലങ്കാന രാഷ്ട്ര സമിതി യോഗത്തില്‍ നിന്ന് വിട്ടു നിന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.