ജമ്മു കശ്‌മീരില്‍ വീണ്ടും ഭീകരാക്രമണം; പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ജമ്മു കശ്‌മീരില്‍ വീണ്ടും ഭീകരാക്രമണം; പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരില്‍ പൊലീസ് സബ് ഇന്‍സ്‌പെക്‌ടര്‍ ഭീകരന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. പാംപോറില്‍ എസ്‌ഐ ഫറൂഖ് അഹമ്മദ് മിര്‍ ആണ് കൊല്ലപ്പെട്ടത്.

ഫറൂഖ് അഹമ്മദിന്റെ വീടിനുള്ളില്‍ കയറി ഭീകരര്‍ ആക്രമിക്കുകയായിരുന്നു. വീടിന് സമീപത്തെ കൃഷിയിടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം തന്റെ കൃഷിയിടത്തില്‍ ഫറൂഖ് ജോലി ചെയ്യുന്നതിന് ഇടയിലാണ് ആക്രമണം ഉണ്ടായത് എന്നാണ് പൊലീസ് പറയുന്നത്. ഭീകരര്‍ വെടിവെച്ച്‌ കൊന്നതാണെന്ന് കശ്‌മീര്‍ പോലീസ് സ്‌ഥിരീകരിച്ചു.

23 ഐആര്‍പി ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് ഫറൂഖ്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ജമ്മു കശ്മീര്‍ സന്ദര്‍ശനം നടക്കുന്നതിന് ഇടയിലാണ് എസ്‌ഐയെ ഭീകരര്‍ വെടിവെച്ച്‌ കൊലപ്പെടുത്തിയിരിക്കുന്നത്.

ജമ്മു കശ്‌മീരില്‍ കഴിഞ്ഞ ദിവസം സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഇ ത്വയ്‌ബ ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതില്‍ ഒരാള്‍ ജൂണ്‍ രണ്ടിന് കുല്‍ഗാമില്‍ മാനേജരായ രാജസ്‌ഥാന്‍ സ്വദേശിയെ വെടിവെച്ച്‌ കൊന്നയാളായിരുന്നു. ഇയാളില്‍ നിന്ന് എകെ 47 തോക്ക് അടക്കമുള്ള ആയുധങ്ങള്‍ സുരക്ഷാ സേന പിടിച്ചെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.