മലയാളി യുവതികളെ കുവൈറ്റിലെത്തിച്ച് ആള്‍ക്ക് 9.50 ലക്ഷം രൂപ വിലയിട്ട് ഐ.എസ് ഭീകരര്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. ലൈംഗിക ചൂഷണവും അടിമക്കച്ചവടവുമാണ് നടന്നിരിക്കുന്നതെന്നാണ് എന്‍ഐഎക്ക് ലഭിച്ച പ്രാഥമിക വിവരം.
കൊച്ചി: വീട്ടുജോലിക്ക് എന്ന പേരില്‍ മലയാളി യുവതികളെ കുവൈറ്റില്‍ എത്തിച്ച് ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) ഭീകരര്‍ക്ക് വില്‍ക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരം പരാതിയായി ലഭിച്ചിട്ടും സംസ്ഥാന പോലീസ് സംഭവം മറച്ചു വച്ചു. പോലീസില്‍ നിന്നു വിവരം ചോര്‍ത്തിയെടുത്ത ഇന്റലിജന്‍സ് ബ്യൂറോ(ഐബി) നല്‍കിയ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം തുടങ്ങി.
മനുഷ്യക്കടത്ത് റാക്കറ്റിന്റെ വലയില്‍ നിന്നു രക്ഷപ്പെട്ട് നാട്ടിലെത്തിയ പശ്ചിമ കൊച്ചി സ്വദേശിനിയാണ് ഞെട്ടിക്കുന്ന വിവരം പോലീസിനെ അറിയിച്ചത്. ഇതുപ്രകാരം മെയ് 18 നാണ് എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പരാതിയെക്കുറിച്ച് അന്വേഷിക്കാനോ കേന്ദ്ര ഏജന്‍സികളെ വിവരം ധരിപ്പിക്കാനോ പോലീസ് തയാറായില്ല. പരാതി ലഭിച്ചതു സംബന്ധിച്ച ചോദ്യത്തിനും പൊലീസ് കൃത്യമായ മറുപടി നല്‍കുന്നില്ല.
എന്നാല്‍ സംഘത്തിന്റെ ഐ.എസ് ബന്ധം പുറത്ത് വന്നിട്ടുണ്ട്. എറണാകുളം രവിപുരത്തുള്ള റിക്രൂട്ടിങ് ഏജന്‍സി വഴിയാണ് കുവൈറ്റിലേക്ക് മനുഷ്യക്കടത്ത് നടന്നത്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഗാസലി എന്നു വിളിക്കുന്ന മജീദാണ് സംഘത്തിന്റെ തലവന്‍.
പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതി മജീദ് ഒരു തവണ എറണാകുളത്ത് എത്തിയിരുന്നെന്നും രണ്ടു ദിവസം ഇവിടെ തങ്ങിയിരുന്നെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, പോലീസിന്റെ ഭാഗത്തുനിന്നു നടപടികള്‍ ഒന്നും ഉണ്ടായില്ല.
കുഞ്ഞുങ്ങളെ പരിചരിക്കാന്‍ എന്ന പേരില്‍ മാസം 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് യുവതികളെ വിദേശത്ത് എത്തിക്കുന്നത്. ഈ യുവതികളെ ആള്‍ക്ക് 9.50 ലക്ഷം രൂപ വിലയിട്ട് ഐ.എസ് ഭീകരര്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. ലൈംഗിക ചൂഷണവും അടിമക്കച്ചവടവുമാണ് നടന്നിരിക്കുന്നതെന്നാണ് എന്‍ഐഎക്ക് ലഭിച്ച പ്രാഥമിക വിവരം.
സൗജന്യ വിസയും വിമാന ടിക്കറ്റും മികച്ച ശമ്പളവും വാഗ്ദാനം ചെയ്താണ് പ്രതികള്‍ യുവതികളെ കബളിപ്പിച്ചത്. കേസിലെ മുഖ്യസൂത്രധാരന്‍ മജീദ്, എറണാകുളം ഷേണായീസ് ജങ്ഷനില്‍ താമസിക്കുന്ന അജുമോന്‍ എന്നിവരെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവര്‍ മുന്‍പും ഇത്തരത്തില്‍ യുവതികളായ സ്ത്രീകളെ കടത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.