ലോക കേരള സഭയില്‍ പങ്കെടുക്കാനെത്തിയ വിവാദ നായിക അനിത പുല്ലയിലിനെ പുറത്താക്കി; ക്ഷണിച്ചിരുന്നില്ലെന്ന് സംഘാടകര്‍

ലോക കേരള സഭയില്‍ പങ്കെടുക്കാനെത്തിയ വിവാദ നായിക അനിത പുല്ലയിലിനെ പുറത്താക്കി; ക്ഷണിച്ചിരുന്നില്ലെന്ന് സംഘാടകര്‍

തിരുവനന്തപുരം: ലോക കേരള സഭ സമാപനത്തിനിടെ നിയമസഭ സമുച്ഛയത്തിലെത്തിയ അനിത പുല്ലയിലിനെ പുറത്താക്കി. മോണ്‍സന്‍ മാവുങ്കല്‍ കേസിലെ ഇടനിലക്കാരിയെന്ന നിലയില്‍ നേരത്തെ അനിത പുല്ലയില്‍ വിവാദങ്ങളില്‍ ഇടം നേടിയിരുന്നു. സഭ ടിവിയുടെ ഓഫിസ് മുറിയിലെത്തിയ അനിതയെ വാച്ച് ആന്‍ഡ് വാര്‍ഡാണ് പുറത്തേക്ക് മാറ്റിയത്.

അതേസമയം ലോക കേരള സഭയിലേക്ക് ക്ഷണിക്കപ്പെട്ട പ്രതിനിധികളുടെ പട്ടികയില്‍ അനിത പുല്ലയില്‍ ഇല്ലെന്ന് നോര്‍ക്ക വ്യക്തമാക്കി. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നും അനിത പുല്ലയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭയ്ക്ക് അകത്തെ ശങ്കരന്‍ നാരായണന്‍ തമ്പി ഹാളിന് പുറത്ത് അനിത പുല്ലയില്‍ സജീവമായി ഉണ്ടായിരുന്നു. ലോക കേരള സഭയ്ക്ക് എത്തിയ പ്രവാസി വ്യവസായികള്‍ക്കും പ്രതിനിധികള്‍ക്കും ഒപ്പം ചിത്രമെടുക്കാനും അനിത മുന്നില്‍ നിന്നിരുന്നു. അനിത പുല്ലയില്‍ മുന്‍പ് ലോക കേരളസഭയില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.