ബെല്‍വൂഡ്: അമേരിക്കയിലെ ബെല്‍വൂഡിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍ ജൂണ്‍ 22 മുതല്‍ ജൂലൈ 10 വരെ നടക്കും. ജൂണ്‍ 26 ഉച്ചയയ്ക്ക് 12ന് ബിഷപ് മാര്‍ ജോയി ആലപ്പാട്ട് കൊടിയേറ്റും.
ജൂണ്‍ 30 വരെ രാവിലെ എട്ടിനും വൈകുന്നേരം ഏഴിനും കുര്‍ബാന ഉണ്ടാകും. ഫാ.കുര്യൻ നെടുവേലിച്ചാലുങ്കൽ, ഫാ.ജോര്‍ജ് ദനവേലില്‍, ഫാ.പോള്‍ ചൂരത്തൊട്ടിയില്‍ എന്നിവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും.
രൂപതയുടെ 21-ാം വാര്‍ഷികം ആഘോഷ ദിനമായ ജൂലൈ ഒന്നിന് ദിവ്യബലിക്ക് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. രണ്ടാം തീയതി രാവിലെ എട്ടിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന ഉണ്ടാകും. ഫാ. മെൽവിൻ മംഗലത്ത് പോള്‍, ഫാ.തോമസ് പുളിക്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.
പ്രധാന തിരുനാള്‍ ദിനമായ ജൂലൈ മൂന്നിന് വൈകുന്നേരം അഞ്ചിനുള്ള ദിവ്യബലിക്ക് ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.തോമസ് മുളവനാല്‍ വചനസന്ദേശം നല്‍കും. തുടര്‍ന്ന് ലദീഞ്ഞ്. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം രാത്രി എട്ടിന് മലബാര്‍ മ്യൂസിക്കല്‍ നൈറ്റ് സംഗീത പരിപാടിയും ഉണ്ടാകും.
മരിച്ചവരുടെ ഓര്‍മ്മദിനമായ നാലിന് ദിവ്യബലിക്ക് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ജൂലൈ 10 ന് രാവിലെ 11.15 നുള്ള വിശുദ്ധ കുര്‍ബാനയോടെ തിരുനാള്‍ സമാപിക്കും.
തിരുനാളിന് മുന്നോടിയായി ജൂണ്‍ 22 മുതല്‍ 25 വരെ ഫാ.ഡാനിയേല്‍ പൂവണ്ണത്തിൽ നയിക്കുന്ന കുടുംബ നവീകരണ ധ്യാനവും ഉണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.