ദിലീപിന് ഒരബദ്ധം പറ്റിയെന്ന് നടന്‍ സിദ്ദിഖ്; പ്രസ്താവനയ്ക്ക് പിന്നാലെ നടനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

ദിലീപിന് ഒരബദ്ധം പറ്റിയെന്ന് നടന്‍ സിദ്ദിഖ്; പ്രസ്താവനയ്ക്ക് പിന്നാലെ നടനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ദിലീപിന് ഏല്‍പ്പിക്കാന്‍ നല്‍കിയ കത്തിനെക്കുറിച്ചാണ് ക്രൈംബ്രാഞ്ച് ചോദിച്ചതെന്നാണ് റിപ്പോര്‍ട്ട്. പള്‍സര്‍ സുനിയുടേതെന്ന് പറയുന്ന കത്തില്‍ ദിലീപും സിദ്ദിഖുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉണ്ടായിരുന്നു.

നടന്‍ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലെ പ്രസ്താവനയെക്കുറിച്ച് വ്യക്തത വരുത്താന്‍ കൂടിയായിരുന്നു ചോദ്യം ചെയ്യല്‍. ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, എന്നും കൂടെ നില്‍ക്കുമെന്നുമാണ് സിദ്ദിഖ് അഭിമുഖത്തില്‍ പറഞ്ഞത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് സിദ്ദിഖിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിക്കുന്ന ഓഡിയോയും പുറത്ത് വന്നിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് നടനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.

ആലുവ അന്‍വര്‍ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന ഹൈദരലി വിചാരണ ഘട്ടത്തില്‍ കൂറുമാറിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരെയും ചോദ്യം ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.