ഇ.ഡി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം; എംപിമാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

ഇ.ഡി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം; എംപിമാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ തുടർച്ചയായ അഞ്ചാം ദിവസവും ചോദ്യം ചെയുന്നതിൽ പ്രതിഷേധിച്ച് ഇ.ഡി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. എംപിമാരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. 

കെ.സി വേണുഗോപാൽ, ബെന്നി ബഹനാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, ജെബി മേത്തർ, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 


ഡീൻ കുര്യാക്കോസ്, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവർക്ക് പൊലീസിന്റെ മർദ്ദനമേറ്റു. ഷാഫി പറമ്പിലിനെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു.  സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് അകത്തേക്ക് കടക്കാനുളള ശ്രമങ്ങൾ നടത്തി.

രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ നീട്ടികൊണ്ട് പോകുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു പ്രതിഷേധം. സമരം ശക്തമാക്കി മുന്നോട്ട് പോകുമെന്നും ഒരു ദിവസം കൊണ്ട് തീരേണ്ട രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യലാണ് ഇ.ഡി നീട്ടികൊണ്ട് പോകുന്നതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

രാഹുൽ ഗാന്ധിയെ ഇ.ഡി ഇന്നും ചോദ്യം ചെയ്യാൻ വിളിച്ചതോടെ പ്രതിഷേധം ശക്തമാകുകയാണ്. അതേസമയം നാളത്തെ സമരത്തിൽ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിയിച്ചു.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ എഐസിസി ആസ്ഥാനത്തിന്റെ ചുറ്റുവട്ടത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.