കാശ്മീരില്‍ സുരക്ഷാസേന ഈ വര്‍ഷം വധിച്ചത് 118 ഭീകരരെ; കൂടുതല്‍ പേരും പാക് സഹായത്തോടെ എത്തിയവര്‍

കാശ്മീരില്‍ സുരക്ഷാസേന ഈ വര്‍ഷം വധിച്ചത് 118 ഭീകരരെ; കൂടുതല്‍ പേരും പാക് സഹായത്തോടെ എത്തിയവര്‍

ശ്രീനഗര്‍: സമീപകാലത്തെ ഏറ്റവും വലിയ ഭീകരവേട്ടയ്ക്കാണ് കശ്മീര്‍ താഴ്‌വര സാക്ഷ്യം വഹിക്കുന്നത്. ഈ വര്‍ഷം ഇതുവരെ കാശ്മീരില്‍ 118 ഭീകരരെ വധിച്ചതായി സുരക്ഷാസേനയുടെ ട്വീറ്റ്. കൊല്ലപ്പെട്ടവരില്‍ 77 പേര്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെയും 26 പേര്‍ ജെയ്ഷെ മുഹമ്മദിന്റെയും പ്രവര്‍ത്തകരാണ്. 32 പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായതിലും ഇരട്ടിയോളം പേരാണ് ഇത്തവണ വധിക്കപ്പെട്ടത്. 2021 ല്‍ 55 ഭീകരരെ വധിച്ചു. ഇതില്‍ വിദേശത്ത് നിന്നെത്തിയവര്‍ രണ്ടുപേര്‍ മാത്രമായിരുന്നു. ഭീകരര്‍ സ്ഥിരമായി സാന്നിദ്ധ്യമറിയിക്കുന്ന കുല്‍ഗാം, പുല്‍വാമ, കുപ്വാര എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസവും ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി.

ഇന്നലെ മാത്രം ഏറ്റുമുട്ടലില്‍ ഏഴു പേരാണ് കൊല്ലപ്പെട്ടത്. കുപ്വാരയില്‍ ഒളിച്ചിരുന്ന ഭീകരരെ സൈന്യവും പൊലീസും സംയുക്തമായി അന്വേഷണത്തിനൊടുവില്‍ വധിച്ചു. നാലുപേരെയാണ് ഇവിടെ വധിച്ചത്. ഇവരില്‍ ഒരാള്‍ ലഷ്‌കര്‍ ഇ ത്വയ്ബ പ്രവര്‍ത്തകനായ വിദേശിയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.