അഗ്‌നിവീറുകള്‍ക്കായി വ്യോമസേനയും വിജ്ഞാപനമിറക്കി

അഗ്‌നിവീറുകള്‍ക്കായി വ്യോമസേനയും വിജ്ഞാപനമിറക്കി

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതി വഴിയുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനമിറക്കി വ്യോമസേന. വ്യോമസേനാ റിക്രൂട്ട്മെന്റുകള്‍ ജൂണ്‍ 24 ന് ആരംഭിക്കും. agnipathvayu.cdac.in ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴി അപേക്ഷിക്കാം. അവസാന തീയ്യതി ജൂലായ് അഞ്ച് ആണ്.

സെലക്ഷന്‍ ടെസ്റ്റില്‍ അവിവാഹിതരായ, ഇന്ത്യന്‍ പൗരന്മാരായ യുവാക്കള്‍ക്ക് അപേക്ഷിക്കാം. നേപ്പാളില്‍ താമസിക്കുന്നവര്‍ക്കും അപേക്ഷ നല്‍കാം. ഇത് സംബന്ധിച്ച വിശദമായ അറിയിപ്പ് careerindianairforce.cdac.in ല്‍ ജൂണ്‍ 20 ന് പ്രസിദ്ധീകരിക്കും. പ്രൊവിഷണല്‍ സെലക്‌ട് ലിസ്റ്റ് ഡിസംബര്‍ ഒന്ന്, എന്‍റോള്‍മെന്റ് ലിസ്റ്റ് ഡിസംബര്‍ 11 നും പ്രസിദ്ധീകരിക്കും.

പത്താം ക്ലാസ് പാസായവര്‍ക്കും, ഇന്റര്‍മീഡിയറ്റ് അല്ലെങ്കില്‍ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കും അല്ലെങ്കില്‍ എന്‍ജിനിയറിംഗ് ഡിപ്ലോമ, ദ്വിവത്സര വൊക്കേഷണല്‍ അല്ലെങ്കില്‍ നോണ്‍ വൊക്കേഷണല്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 17 നും 21 വയസിനും ഇടയില്‍.

ഓണ്‍ലൈന്‍ ടെസ്റ്റ്, ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, മെഡിക്കല്‍ എ‌ക്‌സാമിനേഷന്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കും. ഓണ്‍ലൈന്‍ പരീക്ഷയ്‌ക്ക് അപേക്ഷകര്‍ 250 രൂപ ഫീസ് അടക്കണം. പേയ്മെന്റ് ഗേറ്റ് വേ, ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, ആക്‌സിസ് ബാങ്ക് ബ്രാഞ്ചില്‍ ചലാന്‍ എന്നിവ വഴി ഫീസ് അടക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.