പതിനാലാമത് ബ്രിക്‌സ് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ചൈനയുടെ ക്ഷണം

പതിനാലാമത് ബ്രിക്‌സ് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ചൈനയുടെ ക്ഷണം

ന്യൂഡല്‍ഹി: പതിനാലാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ചൈനയുടെ ക്ഷണം. ചൈന ആതിഥേയം വഹിക്കുന്ന ഉച്ചകോടി ജൂണ്‍ 23, 24 തീയതികളില്‍ വെര്‍ച്ച്വലായി നടക്കും. ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തില്‍ സംഭവിച്ച ഭൗമ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് യോഗം.

ആഗോള വികസനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന യോഗത്തില്‍ ഭീകരവാദം, വ്യാപാരം, ആരോഗ്യം, പരിസ്ഥിതി, ശാസ്ത്ര-സാങ്കേതിക വിഷയങ്ങള്‍, കൃഷി, ചെറുകിട വ്യവസായങ്ങള്‍, കോവിഡ്, ആഗോള സാമ്പത്തിക മുന്നേറ്റം എന്നിവയില്‍ ബ്രിക്‌സ് രാജ്യങ്ങളുടെ സഹകരണവും ചര്‍ച്ച ഉണ്ടാകും. കൂടാതെ വികസ്വര രാജ്യങ്ങളുടെ പൊതുപ്രശ്‌നങ്ങളും അവരുടെ പ്രാതിനിധ്യവും ബ്രിക്‌സ് ഉച്ചകോടി പരിഗണിക്കും.

കഴിഞ്ഞ ആഴ്ച ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ബ്രിക്‌സ് രാജ്യങ്ങളിലെ സുരക്ഷ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ഭീകരവാദത്തെ പ്രതിരോധിക്കാന്‍ രാജ്യങ്ങള്‍ പരസ്പരം സഹകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ബ്രസിലിയന്‍ പ്രസിഡന്റ് ഷെയ്ര്‍ ബോള്‍സനാരോയും ദക്ഷിണ ആഫ്രിക്കന്‍ പ്രസിഡന്റ് റാമഫോസയും ഉച്ചകോടിയില്‍ പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.