ഈക്വഡോറിലെ ജൂലിയോ മോറയും വലറ്ററാമീന ക്വിന്റരോസും അവരുടെ 79-ആം വിവാഹ വാർഷികം ഫെബ്രുവരി 7നു ആഘോഷിച്ചു. ലോകത്തിലെ ഏറ്റവും പ്രായമുള്ള ദമ്പതികൾ എന്ന റിക്കോർഡ് നേടിയവരാണ് ഇവർ .
പ്രണയ വിവാഹത്തിലൂടെ ഒരുമിച്ച ജൂലിയോ - വലറ്ററാമീന ദാമ്പതികള്ക്ക് പ്രായം 110 ഉം 104 ഉം വയസ്സാണ് . വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ തന്റെ 31 ആം വയസ്സിലാണ് 25 കാരിയായ വലറ്ററാമിനയെ ജൂലിയോ ജീവിത സഖിയാക്കിയത് . വലിയ ഒരു കുടുംബത്തിലെ ഏറ്റവും മുതിർന്നവരായ ഇവർക്ക് 5 മക്കളും 11 കൊച്ചു മക്കളും 9 ചെറുമക്കളും ഉണ്ട്. കൊറോണ മൂലമുള്ള തടസ്സം നീങ്ങിയത്തിന് ശേഷം എല്ലാവരെയും സന്ദർശിക്കാനാണ് ഈ മുതുമുത്തഛനും മുത്തശ്ശിയും തീരുമാനിച്ചിരിക്കുന്നത് .
വളരെ ചെറിയ കാര്യങ്ങൾക്കു പോലും വഴക്കടിച്ച് വിവാഹ ബന്ധം പിരിയുന്ന പുതു തലമുറയ്ക്ക് ഒരു മാതൃക ആണ് ഈ ദമ്പതികൾ. വിട്ടു കൊടുക്കലിന്‍റെയും ക്ഷമയുടെയും അദ്ധ്യായം നമ്മുടെയൊക്കെ ജീവിതത്തില്‍ നിന്ന് നഷ്ടപ്പെട്ടു എന്നല്ലേ ഇന്നത്തെ വിവാഹ മോചനകേസുകളുടെ എണ്ണം നമ്മെ കാണിച്ചു തരുന്നത്. പണ്ടുകാലത്ത് നമ്മുടെ മുത്തശ്ശനമാരും മൂത്തശ്ശികളും ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ ആയി പരിഭവം പറയുന്ന മക്കളെ “ചട്ടിയും കലവുമായൽ തട്ടിയും മുട്ടിയും ഒക്കെ ഇരിക്കും എന്ന പഴഞ്ചൊല്ലിൽ ആശ്വസിപ്പിച്ചു “അത് സാധാരണമാണ്, അഭിപ്രായ വ്യത്യാസങ്ങൾ വരുമ്പോൾ വിട്ടുകൊടുക്കുകയാണ് വേണ്ടത് എന്നു പറഞ്ഞു കൊടുത്തിരുന്നു. ഇന്നത്തെ Newgen മാതാപിതാക്കളോ?
നമ്മുടെ ഈ കാലത്തിന്റെ പ്രത്യേകതയിലും അറിഞ്ഞു സ്നേഹിക്കുന്ന ഇവരല്ലേ മോഡൽ പേരെൻറ്സ് ? “പരസ്പര സ്നേഹവും ബഹുമാനവും പക്വതയും നഷ്ടപ്പെടാതെ കാത്തതാണ് വിജയത്തിന്‍റെ രഹസ്യം” എന്ന് സ്നേഹത്തിന്‍റെ നറുമണം മാറാത്ത ചിരിയോടെ രണ്ടുപേരും ഒരുമിച്ചു പറഞ്ഞു .
Bindu Kuruvilla
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.