കുടുംബ ബജറ്റ് താളം തെറ്റുന്നോ? പണം ലാഭിക്കാന്‍ ഏതാനും പൊടിക്കൈകള്‍

 കുടുംബ ബജറ്റ് താളം തെറ്റുന്നോ? പണം ലാഭിക്കാന്‍ ഏതാനും പൊടിക്കൈകള്‍

നമ്മുടെയൊക്കെ വീടുകളില്‍ കുടുംബ ബജറ്റ് കൈകാര്യം ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് അമ്മമാരാണ്. അതുകൊണ്ട് തന്നെ പണം ലാഭിക്കാന്‍ വിവേകപൂര്‍ണമായ തീരുമാനമെടുക്കലും തന്ത്രപരമായ ആസൂത്രണവും വീട്ടമ്മമാര്‍ക്ക് ആവശ്യമാണ്. കുടുംബത്തിന് ലഭിക്കുന്ന വരുമാനത്തില്‍ നിന്നും പലചരക്ക് സാധനങ്ങള്‍, മക്കളുടെ വിദ്യാഭ്യാസം, മറ്റ് ചെലവുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള തുക കണ്ടെത്താന്‍ പല വീട്ടമ്മാരും നന്നായി കഷ്ടപ്പെടുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ല.

താരതമ്യം ചെയ്തുള്ള ഷോപിങ്, കടകളിലെ ഓഫറുകള്‍, ആവശ്യത്തിനുള്ള പാചകം തുടങ്ങിയ വിദ്യകളിലൂടെ കുടുംബ ബജറ്റ് ലാഭിക്കാന്‍ സാധിക്കും. അത്തരത്തില്‍ കുടുംബ ബജറ്റില്‍ മിച്ചം പിടിക്കുന്നതിന് സഹായകരമാകുന്ന ഏതാനും കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ഒരു ബജറ്റ് ലിസ്റ്റ് തയ്യാറാക്കാം

വരുമാനവും ചെലവും തമ്മിലുള്ള അനുപാതം നിലനിര്‍ത്തുന്നതിനും കാര്യക്ഷമമായ സാമ്പത്തിക മാനേജ്‌മെന്റും ചെലവുകളും നിയന്ത്രിക്കുന്നതിന് ഒരു ബജറ്റ് തയ്യറാക്കണം. അതായത് ഒരു കുടുംബത്തിന് മാസം ആവശ്യമായി വന്നേക്കാവുന്ന ചിലവുകളുടെ ഒരു പട്ടിക തയ്യാറാക്കി വയ്ക്കണം. വരുമാനത്തിന് അനുസരിച്ചായിരിക്കണം ഈ ചെലവ്. അതോടൊപ്പം തന്നെ സാധനങ്ങള്‍ പരമാവധി ഒന്നിച്ച് വാങ്ങിക്കുക.

വീട്ടില്‍ ഒരു അടുക്കളത്തോട്ടം

വീട്ടിലെ ചിലവ് നിയന്ത്രിക്കുക എന്നുള്ളത് വീട്ടമ്മമാരുടെ മാത്രം ചുമതലയല്ല. അതിന് വീട്ടിലുള്ള എല്ലാവരും തയ്യാറാകണം. ഒരു അടുക്കളത്തോട്ടം വീട്ടിലുള്ള എല്ലാവരും ചേര്‍ന്നാല്‍ എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാവുന്നതാണ്. ഇതില്‍ നിന്ന് വീട്ടിലേക്കുള്ള ആവശ്യത്തിനുള്ള കുറച്ചെങ്കിലും പച്ചക്കറികള്‍ കണ്ടെത്താന്‍ സാധിക്കും.

സൈഡ് ബിസിനസ്

കോഴി, ആട് വളര്‍ത്തല്‍ എന്നിവയൊക്കെ നമ്മുടെ വീടുകളിലെ പരമ്പരാഗത് സൈഡ് ബിസിനസുകളാണ്. കാലം മാറിയതോടെ ട്യൂഷന്‍, ഓണ്‍ലൈന്‍ ജോലികള്‍ എന്നിവയൊക്കെ ഇതിന്റെ സ്ഥാനത്തേക്ക് കടന്ന് വന്നിട്ടുണ്ട്.

നിക്ഷേപം

ഇക്വിറ്റികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയുള്‍പ്പെടെ നിരവധി നിക്ഷേപ ഓപ്ഷനുകളും നാം അന്വേഷിക്കേണ്ടതുണ്ട്. ഇത് ഒന്നും ഇല്ലെങ്കിലും നമ്മുടെ നാട്ടിലെ സാഹചര്യം അനുസരിച്ച് കുടുംബശ്രീ സംവിധാനവും ഏറെ സഹായകരമാണ്. ഒരു അത്യാവശ്യത്തിന് ലോണ്‍ എടുക്കാനം സമ്പാദ്യം വളര്‍ത്താനും കുടുംബശ്രീകള്‍ നമ്മെ സഹായിക്കുന്നത്. പോസ്റ്റ് ഓഫീസ് സേവിങ്‌സും ഇതില്‍പ്പെടും

പാചകം

പാചകത്തിലാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ആവശ്യത്തിന് മാത്രം പാചകം ചെയ്യുക. ഒന്നിച്ച് പാചകം ചെയ്യാന്‍ കഴിയുന്നത് അങ്ങനെ ചെയ്യുക. വീട്ടിലും പറമ്പിലും മറ്റും ലഭ്യമായ വസ്തുകള്‍ പരമാവധി പാചകത്തിന് ഉപയോഗിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.