വീട്ടില്‍ 185 പേര്‍, ഒരുമാസത്തെ ചെലവ് 12 ലക്ഷം രൂപ; അമ്പരപ്പിച്ച് ഒരു കുടുംബം

വീട്ടില്‍ 185 പേര്‍, ഒരുമാസത്തെ ചെലവ് 12 ലക്ഷം രൂപ; അമ്പരപ്പിച്ച് ഒരു കുടുംബം

നമ്മള്‍ കൂട്ടുകുടുംബ വ്യവസ്ഥതിയെ പടിക്ക് പുറത്താക്കിയിട്ട് കാലം കുറെയായി. മാതാപിതാക്കളും മക്കളും മാത്രമടങ്ങുന്ന അണുകുടുംബമാണ് ഇന്ന് പൊതുവേ കണ്ടുവരുന്നത്. എന്നാല്‍ രാജസ്ഥാനിലെ ഒരു കൂട്ടുകുടുംബത്തിലെ കാര്യങ്ങള്‍ ഒരേസമയം നമ്മെ അമ്പരപ്പിക്കുകയും കൗതുകം ജനിപ്പിക്കുകയും ചെയ്യും. ഒന്നും രണ്ടുമല്ല 185 പേരടങ്ങുന്നതാണ് ഈ കുടുംബം.

അഞ്ച് തലമുറയില്‍പ്പെട്ട ആളുകളാണ് കുടുംബത്തിന്റെ ഭാഗമായുള്ളത്. അച്ഛന്‍, വല്യച്ഛന്‍, അപ്പൂപ്പന്‍, അമ്മൂമ്മ, മുത്തച്ഛന്‍ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത അത്രയും ബന്ധങ്ങള്‍ ഇവിടെയുണ്ട്. രാജസ്ഥാനിലെ റംസാന്‍ ഗ്രാമത്തിലെ നാസിര്‍ബാദിലാണ് ഈ കുടുംബം താമസിക്കുന്നത്.

ഒരേസമയം13 അടുപ്പുകളിലാണ് ഇവര്‍ കുടുംബത്തിന് വേണ്ട ആഹാരം പാകം ചെയ്യുന്നത്. 15 കിലോയിലധികം പച്ചക്കറികളും 50 കിലോ ധാന്യപ്പൊടികളും ഒരു ദിവസത്തേക്ക് മാത്രം ആവശ്യമായി വരും. സ്ത്രീകളും പെണ്‍കുട്ടികളും ചേര്‍ന്നാണ് ഈ വലിയ കുടുംബത്തിലെ എല്ലാവര്‍ക്കും ആവശ്യമായ ആഹാരം പാകം ചെയ്യുന്നത്. കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്.

സുല്‍ത്താന്‍ മാലി ആണ് ബാഗ്ദി മാലി എന്നറിയപ്പെടുന്ന ഈ കൂട്ടകുടുംബത്തിന്റെ കാരണവര്‍. കുടുംബത്തിലെ പലര്‍ക്കും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയും ഉണ്ട്. മറ്റ് ചിലര്‍ കൃഷി, വ്യവസായം, മൃഗ പരിപാലനം, തുടങ്ങിയ തൊഴിലുകളാണ് ചെയ്യുന്നത്. 700 ഏക്കറിലധികം കൃഷിഭൂമി, 12 കാര്‍, 80 ഇരുചക്ര വാഹനങ്ങള്‍, 11 ട്രാക്ടര്‍ എന്നിവയും കുടുംബത്തിന് മാത്രമായുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.