ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,336 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികിത്സയില്‍ കഴിയുന്ന രോഗ ബാധിതരുടെ എണ്ണം 88,284 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 13 കോവിഡ് മരണവും സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം 88,284 ആയി ഉയര്‍ന്നു. ഇതുവരെ 4,33,62,294 പേരെയാണ് കോവിഡ് ബാധിച്ചത്.
രാജ്യത്ത് ഇതുവരെ 5,24,954 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. മൊത്തം അണുബാധയുടെ 0.19 ശതമാനം സജീവമായ കേസുകളാണ്. രോഗമുക്തി നിരക്ക് 98.60 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.90 ശതമാനവും രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DswsSusHXImGcMNozC2Plj