എസ്.എഫ്.ഐയെ നിയന്ത്രിക്കണം; അല്ലെങ്കില്‍ മുന്നണിക്ക് ദോഷം: എതിര്‍പ്പ് കടുപ്പിച്ച് സി.പി.ഐ

എസ്.എഫ്.ഐയെ നിയന്ത്രിക്കണം; അല്ലെങ്കില്‍ മുന്നണിക്ക് ദോഷം: എതിര്‍പ്പ് കടുപ്പിച്ച് സി.പി.ഐ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ നടപടിയെ ശക്തമായ എതിര്‍ത്ത് വ്യക്തമാക്കി സി.പി.ഐ രംഗത്ത്. ജനാധിപത്യത്തിനു ചേരാത്ത പ്രതിഷേധ മാതൃകയെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. എസ്.എഫ്.ഐയെ നിയന്ത്രിച്ചില്ലെങ്കില്‍ മുന്നണിക്ക് ദോഷമാകുമെന്നാണ് അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവിന്റെ പ്രതികരണം.

രാഷ്ട്രീയപ്രശ്‌നങ്ങള്‍ക്ക് പരിഹാരം പാര്‍ട്ടി ഓഫീസുകള്‍ അടിച്ചു തകര്‍ത്തല്ലെന്ന് കാനം പറഞ്ഞു. ഈ സംഭവം രാജ്യത്തെ ജനങ്ങളാകെ അപലപിക്കുന്നതാണ്. ഇ.ഡി രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്യുന്നത് അദ്ദേഹത്തിന്റെ കൈയിലിരിപ്പ് കൊണ്ടാണ്. അതും ഇതും തമ്മില്‍ ബന്ധമില്ല. എം.പി എന്ന നിലയില്‍ അദ്ദേഹത്തിന് പരാജയങ്ങളുണ്ടാകും. ഒരു ദേശീയ നേതാവിനെ ജയിപ്പിച്ചാല്‍ ഒരു സാധാരണ ആളെപ്പോലെ അവിടെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് വോട്ടു ചെയ്തപ്പോള്‍ ഓര്‍ക്കണമായിരുന്നുവെന്നും കാനം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.