തിരുവനന്തപുരം: കേരളം മയക്കു മരുന്നിന്റെ ഹബ്ബായി മാറുന്നുവെന്ന് എക്‌സൈസ്, തദ്ദേശ വകുപ്പു മന്ത്രി എം.വി ഗോവിന്ദന്‍. വിദ്യാര്‍ത്ഥി യുവജന സംഘടനകളില്‍പ്പെട്ട നല്ലൊരു വിഭാഗവും കുടിയന്മാരാണ്. ചെറിയ തോതിലല്ല, നല്ല കുടിയന്മാരാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി, കോളജ്, പ്രൊഫഷണല്‍ കോളജിലെ വിദ്യാര്‍ത്ഥികളെയടക്കം ആത്മവഞ്ചനയില്ലാതെ, ആത്മാര്‍ത്ഥമായി ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്താന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര മയക്കു മരുന്ന് വിരുദ്ധ ദിനത്തില്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കടല്‍ മാര്‍ഗമാണ് മയക്കുമരുന്ന് കൂടുതലെത്തുന്നത്. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലേക്കും മഹാരാഷ്ട്രയിലേക്കും കടല്‍ മാര്‍ഗം ലഹരിമരുന്ന് എത്തുന്നുണ്ട്. ഒരു ബോട്ടില്‍ നിന്ന് മാത്രം സംസ്ഥാനത്ത് 1500 കോടിയുടെ മയക്കു മരുന്ന് പിടികൂടിയിരുന്നു.
യുവജനങ്ങളില്‍ ഏറെയും മദ്യപരായ സാഹചര്യത്തില്‍ പുതിയ തലമുറയിലെ കുട്ടികളെയെങ്കിലും ബോധവല്‍ക്കരിക്കാന്‍ സാധിക്കണമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.