സ്വര്‍ണക്കടത്ത് വിഷയത്തില്‍ അടിയന്തര പ്രമേയത്തില്‍ ചര്‍ച്ചയ്ക്ക് സമ്മതിച്ച് മുഖ്യമന്ത്രി; രണ്ടു മണിക്കൂര്‍ ചര്‍ച്ച

സ്വര്‍ണക്കടത്ത് വിഷയത്തില്‍ അടിയന്തര പ്രമേയത്തില്‍ ചര്‍ച്ചയ്ക്ക് സമ്മതിച്ച് മുഖ്യമന്ത്രി; രണ്ടു മണിക്കൂര്‍ ചര്‍ച്ച

തിരുവനന്തപുരം: ഡോളര്‍ കടത്തു വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ച ഉച്ചയ്ക്ക് ഒന്നു മുതല്‍. പ്രതിപക്ഷത്തിന്റെ നോട്ടീസില്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി നിലപാടെടുക്കുകയായിരുന്നു.

പ്രതിപക്ഷത്തുനിന്ന് ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തില്‍ ഡോളര്‍ക്കടത്തു നടന്നെന്ന് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ മൊഴിയുടെ വിവരം പുറത്തുവന്നതിനെ തുടര്‍ന്ന്, കേസ് അന്വേഷണം അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്.

ജനങ്ങള്‍ക്ക് അറിയാന്‍ താല്‍പര്യമുള്ള വിഷയമായതിനാല്‍ ചര്‍ച്ച ചെയ്യാമെന്ന് പിണറായി വിജയനും അറിയിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ അടിയന്തര പ്രമേയ ചര്‍ച്ചയാണിത്. ആദ്യം ചര്‍ച്ച ചെയ്തത് സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിലാണ് ആദ്യം ചര്‍ച്ച ചെയ്തത്.

മുഖ്യമന്ത്രിക്കെതിരെയുള്ള കരിങ്കൊടി സമരത്തെ അടിച്ചമര്‍ത്തിയ രീതിയും രാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതും പ്രതിപക്ഷം ഇന്ന് ഉന്നയിക്കും. ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ഥനയാണ് സഭയില്‍ വരിക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.