അല്‍ സലം തീവ്രവാദികളുടെ സാറ്റലൈറ്റ് ഫോണ്‍ സിഗ്നല്‍ തിരുവനന്തപുരത്ത്; തീവ്രവാദികള്‍ കേരളത്തിലേക്ക് നുഴഞ്ഞു കയറിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

അല്‍ സലം തീവ്രവാദികളുടെ സാറ്റലൈറ്റ് ഫോണ്‍ സിഗ്നല്‍ തിരുവനന്തപുരത്ത്; തീവ്രവാദികള്‍ കേരളത്തിലേക്ക് നുഴഞ്ഞു കയറിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഇസ്ലാമിക് തീവ്രവാദ സംഘമായ അല്‍ സലമിന്റെ തീവ്രവാദി സംഘാംഗങ്ങള്‍ കേരളത്തിലേക്ക് നുഴഞ്ഞു കയറിയതായി മുന്നറിയിപ്പ്. ഇവര്‍ ഉപയോഗിച്ച സാറ്റലൈറ്റ് ഫോണിന്റെ സിഗ്നലുകള്‍ കഴക്കൂട്ടം ആണ്ടൂര്‍ക്കോണത്ത് നിന്ന് ലഭിച്ചിരുന്നു. ഇതോടെയാണ് സുരക്ഷ വിഭാഗം അന്വേഷണം ആരംഭിച്ചത്.

പോലീസ് കണ്‍ട്രോള്‍ റൂമിന്റെ ടവറില്‍ കഴിഞ്ഞ ആറിനാണ് സാറ്റലൈറ്റ് ഫോണിന്റെ സിഗ്‌നല്‍ കിട്ടിയത്. ഇതുവഴി കൈമാറിയ സന്ദേശം എന്താണെന്നു കണ്ടെത്തിയിട്ടില്ല. കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ചില തീവ്രവാദ സംഘടനകള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ചില ക്രൈസ്തവ പുരോഹിതരെയും നേതാക്കളെയും തീവ്രവാദികള്‍ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ രണ്ടുമാസം മുമ്പ് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം സംസ്ഥാന സര്‍ക്കാരിന് കൈമാറിയിരുന്നു. ഇതുമായി സാറ്റലൈറ്റ് സിഗ്നലുകള്‍ക്ക് ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് കേന്ദ്ര സുരക്ഷ ഏജന്‍സികള്‍.

ജമ്മു കശ്മീര്‍, കാബൂള്‍ പ്രദേങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാധാരണയായി ഉപയോഗിക്കാറുള്ള ഫോണിന്റെ സിഗ്‌നലാണു കിട്ടിയത്. ഐഎസ് ഭീകരരും ഇത് ഉപയോഗിക്കുന്നുണ്ട്. ഏകദേശം ഒരു മിനിറ്റ് കഴിഞ്ഞ് സിഗ്‌നല്‍ പൊടുന്നനെ നിലച്ചതും ഇന്റലിജന്‍സ് ഏജന്‍സികളെ ഞെട്ടിച്ചു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സന്ദേശമാണോ ഇതെന്നും സംശയിക്കുന്നു. പോലീസിന്റെ രഹസ്യാന്വേഷണ ഏജന്‍സികളും കേന്ദ്ര അന്വേഷണ ഏജന്‍സികളും ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.