ഡോ. കെ.എം ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എന്‍ആര്‍ഐ ഹെല്‍ത്ത് ചെക്കപ്പ് ഉള്‍പ്പടെ പുതിയ സേവനങ്ങള്‍

ഡോ. കെ.എം ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എന്‍ആര്‍ഐ ഹെല്‍ത്ത് ചെക്കപ്പ് ഉള്‍പ്പടെ പുതിയ സേവനങ്ങള്‍

എൻ.ആർ.ഐ. ഹെൽത്ത് ചെക്കപ്പ് ബ്രോഷർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, പി.എം. സെബാസ്റ്റ്യന് നൽകി പ്രകാശനം ചെയ്യുന്നു. ഫാ.അലക്സാണ്ടർ കൂടാരത്തിൽ, സിബിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ സമീപം

ചെങ്ങന്നൂര്‍: കല്ലിശേരിയിലെ ഡോ. കെ.എം ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എന്‍ആര്‍ഐ ഹെല്‍ത്ത് ചെക്കപ്പ്, ഹോം കെയര്‍ പാക്കേജ്, ഡോര്‍ ടു ഡോര്‍ പാക്കേജ് എന്നിവ ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.

രക്ത സംബന്ധമായ വിവിധ പരിശോധനകള്‍, നെഞ്ചിന്റെ എക്‌സ്‌റേ, ഇസിജി, ടിഎംടി, എക്കോ അടക്കം എട്ട് പരിശോധനകള്‍ എന്‍ആര്‍ഐ ഹെല്‍ത്ത് ചെക്കപ്പ് സ്‌കീമിന്റെ ഭാഗമാണ്. 9,999 രൂപയാണ് പാക്കേജിന്റെ നിരക്ക്.

ഹോം കെയര്‍ പാക്കേജില്‍ വിളിക്കപ്പുറത്ത് നഴ്‌സിന്റെ സേവനം ലഭ്യമാകുമെന്നതാണ് പ്രത്യേകത. ഡോക്ടര്‍മാരുടെ സന്ദര്‍ശനം, ടെലി കണ്‍സള്‍ട്ടേഷന്‍, രക്ത ശേഖരണം, പോസ്റ്റ് കോവിഡ് കെയര്‍ ഹെല്‍ത് ചെക്കപ്പ്, 24 മണിക്കൂറും ആംബുലന്‍സ് സര്‍വീസ്, നഴ്‌സിന്റെ ഫോളോ അപ് എന്നിവ 20 കിലോ മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തും ലഭ്യമാകും.
കേരളത്തിലുള്ള കുടുംബത്തിന് ആരോഗ്യ സേവനമാണ് ഡോര്‍ ടു ഡോര്‍ പാക്കേജ്.

ഇതുവഴി 24 മണിക്കൂറും മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തില്‍ ബന്ധപ്പെടാം. കേരളത്തിലെവിടെയും പിക്കപ്പ് ആംബുലന്‍സ്, കാബ് സേവനം, സൗജന്യ ടെലി കണ്‍സള്‍ട്ടിങും ഫോളോ അപ്പും ഈ പാക്കേജിന്റെ ഭാഗമാണ്. ഉടനടി പ്രതികരണം ലഭിക്കും എന്നതും ഗുണകരമാകും.

2021ല്‍ പ്രവര്‍ത്തനമാരംഭിച്ച ഡോ. കെ.എം ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവിധ മെഡിക്കല്‍ വിഭാഗങ്ങളിലായി 70-ലേറെ ഡോക്ടര്‍മാര്‍ രോഗികളെ പരിചരിക്കുന്നു. ലോകോത്തര നിലവാരത്തിലുള്ള ഹൃദ്രോഗ - ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിലെ ചികിത്സയ്ക്ക് ഹൃദ്രോഗ വിദഗ്ദന്‍ ഡോ. കെ.എം ചെറിയാന്‍ നേതൃത്വം നല്‍കുന്ന ഹൃദ്രോഗ വിദഗ്ധരുടെ സംഘമാണ് നേതൃത്വം നല്‍കുന്നത്.
കാര്‍ഡിയാക് റീജനറേഷന്‍ സ്റ്റെം സെല്‍ തെറാപ്പി, ആര്‍ട്ടിഫിഷ്യല്‍ ഹാര്‍ട്ട് ഇംപ്ലാന്റേഷന്‍ & ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റേഷന്‍ എന്നീ സൗകര്യങ്ങളോടെയുള്ള അടുത്ത തലമുറ ഹൃദ്രോഗ ചികിത്സാ കേന്ദ്രമായി വികസിപ്പിക്കുകയാണ് ഭാവി ലക്ഷ്യമെന്ന് ചെയര്‍മാന്‍ പി.എം. സെബാസ്റ്റ്യന്‍, എംഡി ഫാദര്‍ അലക്‌സാണ്ടര്‍ കൂടാരത്തില്‍ എന്നിവര്‍ പറഞ്ഞു.

അമിത വണ്ണം, കുടവയര്‍ എന്നിവ കുറക്കുന്നതിനുള്ള അതിനൂതന ശാസ്ത്രക്രിയകള്‍, തൈറോയ്ഡ്, ഹെര്‍ണിയ, അപ്പെന്റിസൈറ്റിസ് എന്നിവയുടെ ശസ്ത്രക്രിയകള്‍, മുറിവുകള്‍ ഇല്ലാതെ വേരിക്കോസ് വെയ്ന്‍ ഭേദമാക്കാനുള്ള ശസ്ത്രക്രിയ, പൈല്‍സ്, ഹിസ്റ്റുല ശസ്ത്രക്രിയകള്‍ തുടങ്ങിയവ അത്യാധുനിക ഉപകാരണങ്ങളുടെ സഹായത്തോടെ നടത്തുന്നു.

വന്ധ്യതാ ചികിത്സയ്ക്ക് ഏറ്റവും നൂതനമായ ലബോറട്ടറിയോടു കൂടിയ മികച്ച രീതിയിലുള്ള ഒരു സെന്റര്‍ ആണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. വൈസ് ചെയര്‍മാന്‍ സിബിന്‍ സെബാസ്റ്റ്യന്‍, ഡയറക്ടര്‍ പി.കെ രാജന്‍, പി.എം ജോസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.