കോവിഡ് കാലത്തെ മാതൃക പിന്തുടര്‍ന്നാല്‍ ലോകത്ത് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാമെന്ന് ശാസ്ത്രജ്ഞര്‍

കോവിഡ് കാലത്തെ മാതൃക പിന്തുടര്‍ന്നാല്‍ ലോകത്ത് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാമെന്ന് ശാസ്ത്രജ്ഞര്‍

പാരീസ്: കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ അടച്ചിടീല്‍ കാലത്ത് സ്വീകരിച്ച നയം തുടര്‍ന്നാല്‍ അന്തരീക്ഷത്തെ അപകടകരമാംവിധം മലീമസമാക്കുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ബഹിര്‍ഗമനം വലിയ അളവില്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍.

2019 അവസാന പാതം മുതല്‍ 2020 അവസാനം പാതം വരെയുള്ള ഒരു വര്‍ഷക്കാലത്തിനിടെ അന്തരീക്ഷത്തില്‍ പുറം തള്ളിയ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് 6.3 ശതമാനത്തിന്റെ കുറവ് കണ്ടെത്തി. രണ്ടാംലോക മഹായുദ്ധത്തിന് ശേഷമുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തില്‍ പോലും ഇത്രയും കുറവ് ഉണ്ടായിട്ടില്ല.

അടച്ചിടീല്‍ കാലത്ത് വാഹന ഉപയോഗം പരിമിതപ്പെടുത്തിയതുകൊണ്ടാണെന്ന് ഈ നേട്ടം കൈവരിക്കാനായതെന്ന് അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘം നേച്ചര്‍ ജിയോസയന്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാട്ടുന്നു. ഈ രീതി തുടരാനായാല്‍ ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസ് കുറയ്ക്കാന്‍ കഴിയുമെന്നും ലേഖനം പറയുന്നു.



കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിനുള്ള നയങ്ങള്‍ രൂപീകരിക്കപ്പെടുമ്പോള്‍ അത് സാമ്പത്തിക വ്യവസ്ഥയ്ക്ക് ആഘാതം സൃഷ്ടിക്കും വിധം ആകരുതെന്നും ലേഖകരിലെ പ്രധാനി പെപ് കാനഡല്‍ പറഞ്ഞു. വ്യവസായ, ഗതാഗത മേഖലകള്‍ സീറോ കാര്‍ബണ്‍ പോളിസികളിലേക്ക് മാറേണ്ടതുണ്ട്. പാരീസ് ഉടമ്പടി പ്രകാരം താപനില നിജപ്പെടുത്താനുളള ശ്രമങ്ങള്‍ക്ക് സീറോ കാര്‍ബണ്‍ പോളിസി ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അടച്ചുപൂട്ടല്‍ കാലത്ത് ഗതാഗതം മൂന്നിലൊന്നായി കുറഞ്ഞതും വ്യവസായ ശാലകള്‍ക്ക് താല്കാലികമായി പൂട്ട് വീണതുമൊക്കെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ സഹായകമായി. ആഗോളതലത്തില്‍ കോവിഡ് വ്യാപനം അതിന്റെ ഏറ്റവും ഉയരത്തിലായിരുന്ന 2020 ഏപ്രിലില്‍ അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം 17 ശതമാനത്തോളം കുറഞ്ഞു. എന്നാല്‍ കോവിഡ് വ്യാപനത്തില്‍ അയവ് വന്നതോടെ പഴയ അവസ്ഥയിലേക്കും മാറി.


ബ്രസീലിലും അമേരിക്കയിലുമാണ് കാര്‍ബണിന്റെ അളവ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. ബ്രസീലില്‍ 9.7 ശതമാനത്തിന്റെയും അമേരിക്കയില്‍ 9.5 ശതമാനത്തിന്റെയും കുറവ് ഉണ്ടായി. അതേസമയം ചൈനയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം 0.9 ശതമാനം വര്‍ധിക്കുകയാണുണ്ടായത്. കുറഞ്ഞ ലോക്ക്ഡൗണ്‍ കാലയളവുകളും പൂര്‍ണ്ണ ഉല്‍പ്പാദന ശേഷിയിലേക്ക് അതിവേഗം വീണ്ടെടുക്കപ്പെട്ടതുമാണ് ചൈനയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയാതിരിക്കാനുള്ള കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.


ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ നെറിലി അബ്രാമിന്റെ അഭിപ്രായമനുസരിച്ച്, അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ പുറതള്ളുന്നത് നിയന്ത്രിക്കാന്‍ നമുക്ക് കഴിയുമെന്ന് തെളിയിച്ച കാലഘട്ടമാണ് കോവിഡ് സമയം. അടച്ചിടല്‍ കാലത്ത് സ്വീകരിച്ച നയം നടപ്പാക്കാനായാല്‍ അന്തരീക്ഷം മലീമസമാകുന്ന അവസ്ഥ കുറയ്ക്കാം. ഒരു വ്യക്തിയും സ്വയം ബോധ്യത്തിന്റെ അടസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സുസ്ഥിരമായ ഈ ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയുകയുള്ളെന്നും അദ്ദേഹം പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.