ഡാറ്റ പുതുക്കല്‍: രാജ്യത്തെ രണ്ട് കോടി ജനങ്ങളുടെ ആധാര്‍ നമ്പറുകള്‍ നീക്കം ചെയ്ത് യുഐഡിഎഐ

ഡാറ്റ പുതുക്കല്‍: രാജ്യത്തെ രണ്ട് കോടി ജനങ്ങളുടെ ആധാര്‍ നമ്പറുകള്‍ നീക്കം ചെയ്ത് യുഐഡിഎഐ

ന്യൂഡല്‍ഹി: ഡാറ്റ പുതുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ രണ്ട് കോടി ആളുകളുടെ ആധാര്‍ നമ്പറുകള്‍ നീക്കം ചെയ്ത് യുഐഡിഎഐ അറിയിച്ചു. രാജ്യത്താകെ മരിച്ച വ്യക്തികളുടെ ആധാര്‍ നമ്പറുകളാണ് നീക്കം ചെയ്തതെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം അറിയിച്ചു.

ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയുന്നതിനും ദുരുപയോഗം ഇല്ലാതാക്കുന്നതിനുമാണ് പുതിയ നടപടിയെന്നാണ് യുഐഡിഎഐയുടെ വിശദീകരണം. മരണപ്പെട്ട വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ, സംസ്ഥാന സര്‍ക്കാരുകള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍, ദേശീയ സാമൂഹിക സഹായ പദ്ധതികള്‍, പൊതുവിതരണ സംവിധാനങ്ങള്‍ എന്നിവയുടെ സഹായം തേടിയതായും യുഐഡിഎഐ അറിയിച്ചു.

ഭാവിയില്‍ കൂടുതല്‍ വിവര ശേഖരണത്തിനായി ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് യുഐഡിഎഐയുടെ തീരുമാനം. ഒരു ആധാര്‍ നമ്പര്‍ ഒരു വ്യക്തിക്ക് മാത്രമാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ മരണാനന്തരം ആധാര്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ ഡി ആക്ടിവേഷന്‍ നിര്‍ബന്ധമാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മരിച്ചവരുടെ വിവരങ്ങള്‍ ആധാറില്‍ നിന്നും നീക്കം ചെയ്യുന്നതിനായി മൈ ആധാര്‍ പോര്‍ട്ടല്‍ വഴി ബന്ധുക്കള്‍ക്കും സാധിക്കും. സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം ഉപയോഗിക്കുന്ന 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ സേവനം ലഭ്യമാണ്. ബാക്കി സംസ്ഥാനങ്ങളിലും മറ്റും ഉടന്‍ പോര്‍ട്ടല്‍ സജീവമാകുമെന്ന് യുഐഡിഎഐ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.