ഗ്ലാസ്ഗോ: 2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് അഹമ്മദാബാദ് വേദിയാകും. സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ ബുധനാഴ്ച നടന്ന കോമണ്‍വെല്‍ത്ത് സ്‌പോര്‍ട് ജനറല്‍ അസംബ്ലിക്ക് ശേഷമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ശതാബ്ദി പതിപ്പ് കൂടിയാണിത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാകുന്നത്. 2010 ല്‍ ഡല്‍ഹിയായിരുന്നു ഗെയിംസിന് ആതിഥേയത്വം വഹിച്ചത്.
ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സ് ജനറല്‍ അസംബ്ലിയില്‍ 74 കോമണ്‍വെല്‍ത്ത് അംഗ രാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഇന്ത്യയുടെ ബിഡ് അംഗീകരിക്കുകയായിരുന്നു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷ, കേന്ദ്ര കായികവകുപ്പ് ജോയിന്റ് സെക്രട്ടറി കുണാല്‍, ഗുജറാത്ത് കായികമന്ത്രി ഹര്‍ഷ് സാങ്വി എന്നിവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഗ്ലാസ്ഗോയിലെ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.
2030 ലെ വേദിക്കായി നൈജീരിയയും രംഗത്ത് ഉണ്ടായിരുന്നു. 2030 ഗെയിംസില്‍ 15 മുതല്‍ 17 വരെ കായിക ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്താനുള്ള ആലോചനയും ഉണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.