ന്യൂഡല്‍ഹി: അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ശനിയാഴ്ച ഇന്ത്യയിലെത്തും. ശനിയാഴ്ച പുലര്‍ച്ചെ 1.30ന് കൊല്‍ക്കത്തയിലെത്തുന്ന മെസി ഇം.എം ബൈപാസിലെ പഞ്ചക്ഷത്ര ഹോട്ടലിലാണ് താമസിക്കുന്നത്.
പൊതു പരിപാടിക്ക് പൊലീസ് അനുമതി നിക്ഷേധിച്ചതിനാല്‍ കൊല്‍ക്കത്തയിലെ 70 അടി ഉയരമുള്ള തന്റെ കൂറ്റന്‍ പ്രതിമ ഹോട്ടലില്‍ നിന്ന് മെസി വെര്‍ച്വലായി അനാവരണം ചെയ്യും.
തുടര്‍ന്ന് സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലെ പരിപാടിക്ക് ശേഷം ഉച്ചയോടെ ഹൈദരാബാദിലേക്ക് തിരിക്കും. ഉപ്പലിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ വൈകുന്നേരം ഏഴിന് നടക്കുന്ന ഹൈദരാബാദ് ഗോട്ട് കപ്പ് മത്സരത്തില്‍ പങ്കെടുക്കും.
ഞായറാഴ്ച രാത്രിയാണ് മുംബയിലെ ഫാഷന്‍ ഷോ. മെസിക്കൊപ്പം ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും അണി നിരക്കും. ബോളിവുഡ് താരങ്ങള്‍, വ്യവസായ പ്രമുഖര്‍, പ്രമുഖ മോഡലുകള്‍ തുടങ്ങി പ്രത്യേക ക്ഷണിതാക്കള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. തിങ്കളാഴ്ച ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മെസി സന്ദര്‍ശിക്കും. ഒന്‍പതംഗ സെലിബ്രിറ്റി മത്സരവും ഡല്‍ഹിയില്‍ നടക്കും.
2022 ലോകകപ്പ് നേട്ടവുമായി ബന്ധപ്പെട്ട ചില സാധനങ്ങള്‍ ലേലത്തിനായി കൊണ്ടുവരാന്‍ മെസിയോട് ഔദ്യോഗികമായി അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. കൊല്‍ക്കത്തയിലെത്തുന്ന മെസിക്കായി അസം ചായക്കൂട്ടുകള്‍ ചേര്‍ത്ത അര്‍ജന്റീനിയന്‍ ഹെര്‍ബല്‍ ചായ, ബംഗാളി മത്സ്യ വിഭവങ്ങള്‍, പ്രാദേശിക മധുര പലഹാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന അര്‍ജന്റീന-ഇന്ത്യന്‍ ഫ്യൂഷന്‍ ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.