അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്‌സ് വിട്ടു; വായ്പാ അടിസ്ഥാനത്തില്‍ വിദേശ ക്ലബിലേക്ക്

അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്‌സ് വിട്ടു; വായ്പാ അടിസ്ഥാനത്തില്‍ വിദേശ ക്ലബിലേക്ക്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് നായകന്‍ അഡ്രിയാന്‍ ലൂണ താല്‍കാലികമായി ക്ലബ് വിട്ടു. ഈ സീസണിലെ ശേഷിക്കുന്ന സമയത്ത് വിദേശ ക്ലബിലേക്കാണ് ലൂണ ലോണില്‍ പോവുക.

പരസ്പര ധാരണയോടെ താരവും ക്ലബും എടുത്ത തീരുമാനമെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ സമൂഹ മാധ്യമ പോസ്റ്റ്. ഐഎസ്എല്ലിലെ അനിശ്ചിതത്വമാണ് താരത്തെ ക്ലബ് താല്‍കാലികമായി വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം.

2021 ല്‍ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ യുറൂഗ്വന്‍ താരമായ അഡ്രിയാന്‍ ലൂണ ക്ലബിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വിദേശ താരമാണ്. വിവിധ ടൂര്‍ണമെന്റുകളിലായി 87 മത്സരങ്ങളിലാണ് ലൂണ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ കുപ്പായമണിഞ്ഞത്.

പതിനഞ്ച് ഗോളുകളും 26 അസിസ്റ്റുകളും സ്വന്തമാക്കി. കഴിഞ്ഞ സീസണ്‍ മുതല്‍ തന്നെ ലൂണ കേരള ബ്ലാസ്റ്റേഴ്സ് വിടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. നിലവില്‍ വായ്പാ അടിസ്ഥാനത്തിലാണ് ക്ലബ് വിടുന്നതെങ്കിലും ഇനി താരം തിരിച്ചുവരുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.