തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ താത്കാലികമായി അനുവദിച്ച 75 പ്ലസ്ടു ബാച്ചുകള്‍ക്ക് അംഗീകാരം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
സയന്‍സില്‍ 18ഉം, ഹ്യുമാനിറ്റീസില്‍ 49ഉം, കൊമേഴ്‌സില്‍ എട്ടും ബാച്ചുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. രണ്ട് സയന്‍സ് ബാച്ചും, ഓരോ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചും മാറ്റിയ നടപടിയും സാധൂകരിച്ചു.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ എന്‍ട്രി കേഡറിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടും. ഇതിന് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ആക്ടില്‍ ഉള്‍പ്പെടുത്താനുള്ള നിയമ നിര്‍മ്മാണത്തിന്റെ കരട് ബില്ലും മന്ത്രിസഭ അംഗീകരിച്ചു.
തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ മലയാളികളായ എച്ച്.എസ്. പ്രണോയ്, എം.ആര്‍. അര്‍ജുന്‍ എന്നീ കായിക താരങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും പരിശീലകനും മുന്‍ അന്താരാഷ്ട്ര താരമായ യു. വിമല്‍കുമാറിന് മൂന്ന് ലക്ഷം രൂപയും നല്‍കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.