സര്‍ക്കാരുകള്‍ സാമൂഹ്യപ്രതിബദ്ധത മറക്കരുത്: ഫാ. ഫിലിപ്പ് കവിയില്‍

സര്‍ക്കാരുകള്‍ സാമൂഹ്യപ്രതിബദ്ധത മറക്കരുത്: ഫാ. ഫിലിപ്പ് കവിയില്‍

തലശേരി: സര്‍ക്കാരുകള്‍ സാമൂഹ്യപ്രതിബദ്ധത മറന്നു പ്രവര്‍ത്തിക്കുകയാണെന്നും നിരാലംബരോടും അഗതികളോടും കരുണ കാണിക്കേണ്ട സര്‍ക്കാരുകള്‍ അവര്‍ക്ക് നല്‍കിക്കൊണ്ടിരുന്ന ഭക്ഷ്യവസ്തുക്കളും മറ്റ് സേവനങ്ങളും നിര്‍ത്തലാക്കാനുള്ള തീരുമാനം മനുഷ്യത്വരഹിതവും അപലപനീയവൂമാണെന്നും കത്തോലിക്കാ കോണ്‍ഗ്രസ് തലശ്ശേരി രൂപത ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍.

ബാലഭവനകളിലും അഗതിമന്ദിരങ്ങളിലും നല്‍കിവന്നിരുന്ന റേഷന്‍ സാധനങ്ങള്‍ മറ്റും നിര്‍ത്തലാക്കാനുള്ള കേന്ദ്ര-കേരള സര്‍ക്കാരുകളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപത കമ്മിറ്റിയുടെ നേതൃത്വത്തില്‍ കറുത്ത തുണികൊണ്ട് വായ് മൂടി കെട്ടി നടത്തിയ പ്രതിഷേധ ധര്‍ണ വെള്ളരിക്കുണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതിരൂപത പ്രസിഡന്റ് അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്നും പിന്മാറുന്നില്ലെങ്കില്‍ കത്തോലിക്ക കോണ്‍ഗ്രസ് അതിശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് നീങ്ങുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വെള്ളരിക്കുണ്ട് ഫൊറോന വികാരി റവ. ഡോക്ടര്‍ ജോണ്‍സണ്‍ അന്തിയാംകുളം, ബെന്നി പുതിയപറമ്പില്‍, പീയൂസ് പറയിടം, സിജോ അമ്പാട്ട്, സിജോ കണ്ണംകുളം, ജിജോ കണ്ണേഴുത്ത്, ടോം കീഴ്ച്ചിറ തുടങ്ങിയവര്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു. തലശേരി അതിരൂപതയിലെ 200 ഓളം പള്ളികളില്‍ ധര്‍ണ സമരം നടന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.