കോഴിക്കോട്: മുസ്ലിം ലീഗ് യോഗത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കി. എറണാകുളത്ത് ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയിലാണ് നാടകീയ രംഗങ്ങളുണ്ടായത്. പാര്‍ട്ടിയോഗത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നപ്പോഴാണ് കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയത്.
ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കും ചന്ദ്രിക മാനേജര്‍ സമീറിനുമെതിരെ മുനവലി തങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിയായിരുന്നുവെന്ന് വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ട പി.കെ ബഷീര്‍ ചൂണ്ടിക്കാട്ടി. ചന്ദ്രികയിലേക്ക് വരുന്ന പണം എങ്ങോട്ട് പോകുന്നു. പാര്‍ട്ടിയിലുള്‍പ്പെടെ വര്‍ഷങ്ങളായി ഈ സംവിധാനം തുടരുകയാണെന്നും അദ്ദേഹം വിമര്‍ശിക്കുകയുണ്ടായി.
സര്‍ക്കാറിനെയോ പിണറായിയേയോ വിമര്‍ശിക്കാന്‍ കുഞ്ഞാലിക്കുട്ടി തയാറായില്ല എന്നതുള്‍പ്പെടെ വിമര്‍ശം കടുത്തപ്പോഴാണ് താന്‍ രാജിവച്ചൊഴിയാന്‍ സന്നദ്ധനാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ഭീഷണി മുഴക്കിയത്. സാദിഖലി തങ്ങള്‍ ഉള്‍പ്പെടെയുള്ള ഉന്നതാധികാര സമിതി നേതാക്കളാരും അദ്ദേഹത്തെ അനുകൂലിച്ച് മുന്നോട്ട് വന്നില്ലെന്നത് ശ്രദ്ധേയമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.