തിരുവനന്തപുരം: പാക്കറ്റില്‍ വില്‍ക്കുന്ന ഉത്പന്നങ്ങള്‍ക്ക് മാത്രമാകും ജിഎസ്ടി ഈടാക്കുകയെന്ന് സംസ്ഥാന ജിഎസ്ടി വകുപ്പ്. ചില്ലറയായി വില്‍ക്കുന്ന അരിക്കോ, ഭക്ഷ്യോത്പന്നങ്ങള്‍ക്കോ നികുതി ബാധകമാകില്ല. ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയ തീരുമാനത്തിലാണ് സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ വിശദീകരണം.
തിങ്കളാഴ്ച മുതല്‍ അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്‍ക്ക് ഉള്‍പ്പെടെ വില വര്‍ധിക്കും. പാക്ക് ചെയ്ത ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെയാണ് വില വര്‍ധനവ് ഉണ്ടാകുക. ജൂണ്‍ അവസാനം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നിത്യോപയോഗ സാധനങ്ങളുടെയടക്കം ജിഎസ്ടി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
പുതിയ ജിഎസ്ടി നിരക്ക് വര്‍ധന ഇന്ന് മുതലാണ് പ്രബല്യത്തില്‍ വരുക. അരി, ഗോതമ്പ്, മൈദ മുതലായ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കും. മത്സ്യം, മാംസം, തൈര്, പനീര്‍, ലസി, മോര്, തേന്‍, ഭക്ഷ്യധാന്യങ്ങള്‍, പപ്പടം, ശര്‍ക്കര തുടങ്ങി പായ്ക്ക് ചെയ്ത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കു വരെ വില കൂടും. കവര്‍ പാലിനും പാല്‍ ഉല്‍പന്നങ്ങള്‍ക്കും വില കൂടുമെന്ന് മില്‍മയും അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.