ഇ.പിയുടെ ഉഗ്ര ശപഥം...'നടന്നു പോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല'

ഇ.പിയുടെ ഉഗ്ര ശപഥം...'നടന്നു പോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല'

തിരുവനന്തുപുരം: ഇന്‍ഡിഗോയുടെ യാത്രാ വിലക്ക് നിയമ വിരുദ്ധമാണെന്നും നടന്നു പോയാലും നിലവാരമില്ലാത്ത ആ കമ്പനിയുടെ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വൃത്തികെട്ട കമ്പനിയാണ് അതെന്ന് അറിയില്ലായിരുന്നെന്നും ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ 13ന് കണ്ണൂര്‍- തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ താനും ഭാര്യയും യാത്ര ചെയ്തിരുന്നു. ആ വിമാനത്തില്‍ കേരള മുഖ്യമന്ത്രിയും ഉണ്ടായിരുന്നു. അദ്ദേഹം ഭീകരവാദികളുടെ ഭീഷണി നേരിടുന്ന മുഖ്യമന്ത്രിയാണ്. ഉജ്ജയിനിയില്‍ ഒരു ആര്‍എസ്എസ് നേതാവ് അദ്ദേഹത്തിന്റെ തലയറുത്താല്‍ രണ്ട് കോടി ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇസഡ് കാറ്റഗറിയില്‍പ്പെടുന്ന വിഐപിയാണ്. ഇസഡ് കാറ്റഗറിയുള്ള ഒരാള്‍ സഞ്ചരിക്കുന്ന വിമാനത്തില്‍ സംശായസ്പദമായ സാഹചര്യത്തില്‍ ക്രിമിനല്‍ക്കേസില്‍ പ്രതികളായവര്‍ ടിക്കറ്റെടുത്ത് വിമാനത്തില്‍ കയറുന്നു. ഇത് മനസിലാക്കി ഇന്‍ഡിഗോ ടിക്കറ്റ് വിലക്കണമായിരുന്നെന്ന് ജയരാജന്‍ പറഞ്ഞു. ഗുരുതരമായ വീഴ്ചയാണ് ഇന്‍ഡിഗോയ്ക്ക് പറ്റിയത്.

ഇന്‍ഡിഗോ കമ്പനി നിയമ വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യന്‍ ഏവിയേഷന്‍ നിയമത്തിന് വിരുദ്ധമാണ് അവരുടെ നടപടികളെല്ലാം. മുഖ്യമന്ത്രി വിമാനത്തില്‍ ആക്രമിക്കപ്പെട്ടാല്‍ ആ കമ്പനിക്ക് അത് എത്രമാത്രം കളങ്കമുണ്ടാക്കുമായിരുന്നു. താന്‍ അവിടെ നിന്നതു കൊണ്ടു മാത്രമാണ് മുഖ്യമന്ത്രിയ്ക്കെതിരായ ആക്രമം തടയാനായതെന്നും ജയരാജന്‍ പറഞ്ഞു.

മൂന്നാഴചത്തേയ്ക്കാണ് അവര്‍ തന്നെ വിലക്കിയത്. താന്‍ ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ല. ഇത് ഇത്ര നിലവാരമില്ലാത്ത കമ്പനിയാണെന്ന് മനസിലാക്കിയില്ല. കണ്ണൂര്‍- തിരുവനന്തപുരം ഫ്‌ളൈറ്റില്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്തത് താനും ഭാര്യയുമായിരിക്കും. ഇത് ഒരു വൃത്തികെട്ട കമ്പനിയാണെന്നും ജയരാജന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.