കൊച്ചി: ഒരുകാലത്ത് കേരള സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തിയിരുന്നത് ഗള്‍ഫില്‍ നിന്ന് പ്രവാസികള്‍ അയയ്ക്കുന്ന പണമായിരുന്നു. എന്നാല്‍ ഗള്‍ഫ് പണത്തിന്റെ വരവില്‍ വന്‍ കുറവ് കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് സംഭവിച്ചതായി റിസര്‍വ് ബാങ്ക് സര്‍വേ റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷത്തിനിടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോയവരുടെയും അവിടെ നിന്ന് ഇങ്ങോട്ട് അയച്ചതിന്റെ കണക്കുകള്‍ ശുഭകരമല്ല.
അഞ്ചു വര്‍ഷം മുന്‍പ് ഇന്ത്യയിലേക്ക് എത്തിയിരുന്ന പ്രവാസി പണത്തിന്റെ 19 ശതമാനവും കേരളത്തിലേക്കായിരുന്നു. ഇത് 10.2 ശതമാനമായിട്ടാണ് ചുരുങ്ങിയത്. 5 വര്‍ഷം മുന്‍പ് രണ്ടാമതായിരുന്ന മഹാരാഷ്ട്ര 16.7 ശതമാനത്തില്‍ നിന്ന് 35.2% ആയി വളര്‍ന്നു.
വര്‍ഷങ്ങളായി ഗള്‍ഫ് കുടിയേറ്റം കൂടുതലും ദക്ഷിണേന്ത്യയില്‍ നിന്നായിരുന്നെങ്കില്‍ 2020ല്‍ ഗള്‍ഫ് മേഖലയിലേക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിച്ച 50 ശതമാനത്തിലേറെ പേരും യുപി, ബിഹാര്‍, ഒഡീഷ, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണെന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍ നിന്നുള്ള യുവാക്കളിലേറെയും ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകാനാണ് താല്‍പ്പര്യപ്പെടുന്നത്.
2015 ല്‍ 7.6 ലക്ഷം പേരാണു ഗള്‍ഫ് രാജ്യങ്ങളിലേക്കു പോകാന്‍ ഇന്ത്യയില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് പൂര്‍ത്തിയാക്കിയതെങ്കില്‍ 2019 ല്‍ ഇതു 3.5 ലക്ഷമായി. കോവിഡ് പ്രതിസന്ധി നിലനിന്ന 2020 ല്‍ 90,000 ആയി. ഏറ്റവുമധികം പേര്‍ പോയിരുന്നതു സൗദിയിലേക്കായിരുന്നു. 2019 ല്‍ സൗദിയിലേക്കു പോയത് 3.1 ലക്ഷമായിരുന്നെങ്കില്‍ 2019 ല്‍ ഇത് 1.6 ലക്ഷമായി കുറഞ്ഞു. യുഎഇ 2.3 ലക്ഷം പേരില്‍നിന്ന് 80,000 ആയി ചുരുങ്ങി.
ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണവും ജീവിത ചെലവുകള്‍ കൂടിയതും അങ്ങോട്ടേക്ക് പോകുന്നതില്‍ നിന്ന് മലയാളികളെ പിന്തിരിപ്പിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ കാലാവസ്ഥയും കൂടുതല്‍ തൊഴിലവസരവും യുവാക്കളെ കൂടുതലായി ആകര്‍ഷിക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ ഗള്‍ഫ് പണത്തിന്റെ ഒഴുക്കില്‍ കൂടുതല്‍ കുറവുണ്ടാകുമെന്നും റിസര്‍വ് ബാങ്ക് സര്‍വേ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.