വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി: രോഗം കണ്ടെത്തിയ ഫാമിന്റെ ഒരു കിലോമീറ്റര്‍ പരിസരത്തെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും

വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി: രോഗം കണ്ടെത്തിയ ഫാമിന്റെ ഒരു കിലോമീറ്റര്‍ പരിസരത്തെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും

കല്‍പ്പറ്റ: ആഫ്രിക്കന്‍ പന്നിപ്പനി വയനാട്ടില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും. രോഗ ബാധ കണ്ടെത്തിയ ഫാമിലെ മുഴുവന്‍ പന്നികളെയുമാണ് കൊല്ലുക. രോഗ പ്രഭവ കേന്ദ്രത്തിന്റെ പത്തുകിലോമീറ്റര്‍ പരിധി ജാഗ്രത നിര്‍ദേശത്തിന്റെ ഭാഗമായി നിരീക്ഷണ മേഖലയാക്കി.

പന്നിഫാമുകളിലേക്ക് ആരേയും രോഗ വാഹകരാകാന്നുളള സാധ്യത കണക്കിലെടുത്ത് പ്രവേശിപ്പിക്കില്ല. രോഗബാധ കണ്ടെത്തിയത് മാനന്തവാടി നഗരസഭയിലെ വാര്‍ഡ് 33 ലും തവിഞ്ഞാല്‍ പഞ്ചായത്തിലെ വാര്‍ഡ് 15 ലുമുള്ള പന്നി ഫാമുകളിലാണ്. ഇതില്‍ പൂര്‍ണമായും ഒരു ഫാമിലെ പന്നികള്‍ ചത്തു. വൈറസ് ബാധ തവിഞ്ഞാലിലെ ഫാമില്‍ ചത്ത പന്നിയെ പരിശോധിച്ചതില്‍ കണ്ടെത്തി. മൃഗ സംരക്ഷണ വകുപ്പ് പ്രതിരോധ നടപടികള്‍ക്ക് തുടക്കമിട്ടു.

രോഗം കണ്ടെത്തിയ തവിഞ്ഞാലിലെ ഫാമില്‍ മൂന്നോറോളം പന്നികളുണ്ട്. ഇവയെ ഉടന്‍ കൊന്നൊടുക്കാനാണ് മൃഗ സംരക്ഷണ വകുപ്പിന്റെ തീരുമാനം. ഇതിനായി വിദഗ്ധ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യും. രണ്ട് ദിവസത്തിനുള്ളില്‍ പന്നികളെ കൊന്നൊടുക്കും. വൈറസ് രോഗമായതിനാല്‍ കൊന്നൊടുക്കുന്ന പന്നികളെ കൃത്യമായ മാനദണ്ഡങ്ങള്‍ പ്രകാരമാണ് സംസ്‌കരിക്കുക.

പന്നിഫാമുകളില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. കാട്ടുപന്നികളിലും രോഗം വരാനാള്ള സാധ്യതയുണ്ട്. രോഗം സ്ഥിരീകരിച്ച മേഖലകളില്‍ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതിനും വില്‍പന നടത്തുന്നതിനും നിരോധനമുണ്ട്. രോഗ വ്യാപനം തടയുന്നതിനായി ചെക്ക് പോസ്റ്റുകളിലെ പരിശോധനയ്ക്ക് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.