സ്കൂളുകളിൽ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിന് വിലക്കുമായി വിദ്യാഭ്യാസ വകുപ്പ്

സ്കൂളുകളിൽ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിന് വിലക്കുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരുന്നതു കര്‍ശനമായി വിലക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മൊബൈല്‍ ഫോണ്‍ ദുരുപയോഗവും ഇതുമൂലമുള്ള പ്രശ്നങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് വിദ്യഭ്യാസ വകുപ്പിന്റെ പുതിയ നീക്കം.

ക്ലാസ് സമയത്ത് അധ്യാപകരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. സ്കൂളില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മൊബൈല്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി 2012 ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കോവിഡിന് ശേഷം ക്ലാസുകള്‍ പൂര്‍ണമായും ഓഫ്‌ലൈനായ സാഹചര്യത്തിലാണ് നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കുന്നത്. സര്‍ക്കുലര്‍ വൈകാതെ ഇറങ്ങുമെന്നു മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

''കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവരെ വിളിക്കാന്‍ മൊബൈല്‍ ഫോണ്‍ കൊടുത്തുവിടുന്ന രക്ഷിതാക്കളുണ്ട്. എന്നാല്‍ മൊബൈല്‍ വരുന്നതിന് മുന്‍പും കുട്ടികള്‍ സുരക്ഷിതമായി സ്കൂളുകളില്‍ പോയിവന്നിട്ടുണ്ടല്ലോ'' എന്ന് മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.