ചെന്നൈ: തീവ്രവാദ സംഘടനകള്‍ക്ക് വിവരങ്ങള്‍ ശേഖരിച്ചു നല്‍കുന്ന യുവാവിനെ ക്യൂബ്രാഞ്ച് അറസ്റ്റു ചെയ്തു. സേലത്ത് ജോലി ചെയ്യുന്ന ആസിക്കാ(24)ണ് അറസ്റ്റിലായത്.
തീവ്രവാദ സംഘടനയുമായി ബന്ധമുള്ള അക്തര്‍ ഹുസൈന്‍ എന്നയാളെ കഴിഞ്ഞമാസം ബെംഗളൂരുവില്‍വെച്ച് കര്‍ണാടക പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ക്ക് സേലത്ത് രണ്ടു പേരുമായി ബന്ധമുണ്ടെന്നും തീവ്രവാദ സംഘടനകള്‍ക്ക് വിവരങ്ങള്‍ ശേഖരിച്ചു കൊടുക്കുന്നവരാണെന്നും കര്‍ണാടക പോലീസ് കണ്ടെത്തി.
അക്തര്‍ ഹുസൈനുമായി ബന്ധമുള്ള പശ്ചിമ ബംഗാളിലെ അലിമുല്ലാ(20)യെ ക്യൂബ്രാഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് ആസിക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ലഭ്യമായത്.
ടെക്‌സ്റ്റൈല്‍ കമ്പനിയില്‍ ജോലി ചെയ്തു വരുകയായിരുന്നു ആസിക്. തീവ്രവാദ സംഘടനകള്‍ക്ക് വിവരങ്ങള്‍ ശേഖരിച്ചു നല്‍കുന്ന അലിമുല്ലായ്ക്കും ആസിക്കിനും മാസം 30,000 രൂപ വീതമാണ് പ്രതിഫലമായി നല്‍കിയിരുന്നതെന്ന് തമിഴ്‌നാട് പൊലീസ് പറഞ്ഞു.
ആസിക്കിനെ പൊലീസ് സേലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കി. അന്വേഷണ സംഘം പിന്നീട് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.