ബ്രഹ്മോസിന് അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ പ്രാധാന്യം; മിസൈലിന്റെ പുതുതലമുറ നെട്ടുകാല്‍ത്തേരിയില്‍ നിര്‍മിക്കാന്‍ നീക്കം

ബ്രഹ്മോസിന് അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ പ്രാധാന്യം; മിസൈലിന്റെ പുതുതലമുറ നെട്ടുകാല്‍ത്തേരിയില്‍ നിര്‍മിക്കാന്‍ നീക്കം

തിരുവനന്തപുരം: ബ്രഹ്മോസ് മിസൈലിന്റെ പുതുതലമുറ പതിപ്പുകള്‍ നെട്ടുകാല്‍ത്തേരിയില്‍ നിര്‍മിക്കും. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ബ്രഹ്മോസ് മിസൈലിന് അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ പ്രാധാന്യം വന്ന സാഹചര്യത്തിലാണ് പുതുതലമുറ പതിപ്പുകള്‍ നിര്‍മിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ആയുധങ്ങളിലൊന്നായാണ് പ്രതിരോധ വിദഗ്ധര്‍ ബ്രഹ്മോസിനെ വിലയിരുത്തുന്നത്.

ദക്ഷിണ, മധ്യപൂര്‍വ ഏഷ്യന്‍ രാജ്യങ്ങളും ആഫ്രിക്കയിലെയും വടക്കേ അമേരിക്കയിലെയും ഇന്ത്യയുടെ സൗഹൃദ രാഷ്ട്രങ്ങളും ബ്രഹ്മോസ് മിസൈലില്‍ ആകൃഷ്ടരാണ്. 10 മീറ്റര്‍ നീളമുള്ള, 2000 കിലോഗ്രാമില്‍ താഴെ ഭാരമുള്ള ഇത്തരം ഒന്നിലധികം മിസൈലുകള്‍ ഒരു യുദ്ധ വിമാനത്തില്‍ ഘടിപ്പിക്കാമെന്നതാണ് പ്രത്യേകത.

ഇന്ത്യ-റഷ്യന്‍ സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്‌റോസ്‌പെയ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ബിഎപിഎല്‍) ഉപകേന്ദ്രം തിരുവനന്തപുരത്ത് ചാക്കയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രഹ്മോസ് മിസൈലുകളുടെ പുറംചട്ടയായ കണ്ടെയ്‌നര്‍ യൂണിറ്റിന്റെ രൂപകല്‍പനയും എയര്‍ബോണ്‍ ലോഞ്ചറിന്റെ നിര്‍മാണവും തിരുവനന്തപുരത്തെ ഉപകേന്ദ്രത്തിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.