കൊച്ചി: ക്യാമ്പസ് ചിത്രമായ ആഘോഷം റിലീസിന് മുമ്പേ ആരാധകർക്കായി സമ്മാനപ്പെരുമഴയുമായി എത്തുന്നു. സി. എൻ ഗ്ലോബൽ മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ "ബെത്ലഹേമിലെ തൂമഞ്ഞ് രാത്രിയിൽ" എന്ന് തുടങ്ങുന്ന ക്രിസ്തുമസ് ഗാനത്തിന് റീൽസ് ഒരുക്കുന്നവർക്കാണ് ഈ സുവർണാവസരം. ഇടിമണ്ണിക്കല്‍ ജ്വല്ലറി ഗോൾഡ് & ഡയമണ്ട്സുമായി സഹകരിച്ചാണ് ഈ കരോൾ ഗാന റീൽ മത്സരം സംഘടിപ്പിക്കുന്നത്.
ആഘോഷം സിനിമയിൽ സ്റ്റീഫൻ ദേവസി ഒരുക്കിയ ക്രിസ്തുമസ് കരോൾ ഗാനത്തിലെ ഇഷ്ട വരികൾ തിരഞ്ഞെടുത്ത് അതിന് ചുവടുവെച്ച് റീൽസാക്കി അയക്കുകയാണ് വേണ്ടത്. ഏറ്റവും ശ്രദ്ധേയമായ എന്റ്രീകൾക്കാണ് ഇടിമണ്ണിക്കല്‍ ജ്വല്ലറി നൽകുന്ന ആഘർഷകമായ സമ്മാനം ലഭിക്കുക.
മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി 9986053665 എന്ന നമ്പറിലും @aghoshammovie എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും ബന്ധപ്പെടാവുന്നതാണ്.

വിജയ രാഘവനും നരേനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ വൻ യുവതാരനിര തന്നെ അണിനിരക്കുന്നുണ്ട്. പേരുപോലെതന്നെ ഒരു ആഘോഷത്തിന്റെ മൂഡിലൊരുങ്ങുന്ന ചിത്രം സംഗീതത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.
Life is all about celebration എന്ന ടാഗ്‌ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്. സി.എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോ. ലിസി കെ. ഫെർണാണ്ടസും ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയയും ടീമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അമൽ കെ ജോബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
റോസ്മിൻ, ധ്യാൻ ശ്രീനിവാസൻ, ജെയ്സ് ജോസ്, ജോണി ആൻ്റണി, രൺജി പണിക്കർ, അജു വർഗീസ്, ബോബി കുര്യൻ, ഷാജു ശ്രീധർ, മഖ്ബൂൽ സൽമാൻ, കോട്ടയം രമേശ്, കൈലാഷ്, ദിവ്യദർശൻ, റുഷിൻ ഷാജി കൈലാസ്, നിഖിൽ രൺജി പണിക്കർ, വിജയ് നെല്ലിസ്, നാസർ ലത്തീഫ്, ഡിനി ഡാനിയേൽ, ടൈറ്റസ് ജോൺ, ജോയ് ജോൺ ആന്റണി, അഞ്ജലി ജോസഫ്, ജെൻസ് ജോസ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സ്റ്റീഫൻ ദേവസി, ഗൗതം വിൻസെന്റ്, ഹരിനാരായണൻ, സന്തോഷ് വർമ്മ എന്നിവരാണ് ഗാനങ്ങൾക്ക് ഈണവും വരികളും നൽകിയിരിക്കുന്നത്. എം.ജി ശ്രീകുമാർ, വിനീത് ശ്രീനിവാസൻ, സൂര്യ ശ്യാംകുമാർ എന്നിവരും നിരവധി യുവഗായകരും ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്.
പശ്ചാത്തല സംഗീതം 4 മ്യൂസിക്. ഛായാഗ്രഹണം -റോജോ തോമസ്, എഡിറ്റിംഗ് -ഡോൺ മാക്സ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ -അമൽദേവ് കെ.ആർ, പ്രൊജക്റ്റ് ഡിസൈനർ -ടൈറ്റസ് ജോൺ. പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ. കലാസംവിധാനം- രജീഷ് കെ സൂര്യ. മേക്കപ്പ്-മാളൂസ് കെ പി. കോസ്റ്റ്യൂം ഡിസൈൻ- ബബിഷ കെ. രാജേന്ദ്രൻ.
കൊറിയോഗ്രാഫേഴ്സ്- സനോജ് ഡെൽഗ ഡോസ്, അന്ന പ്രസാദ്, ശ്യാം ഡോക്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- പ്രണവ് മോഹൻ, ആൻ്റണി കുട്ടമ്പുഴ. പിആർഒ- മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് -ജയ്സൺ ഫോട്ടോലാൻ്റ്. ഡിസൈൻസ് -പ്രമേഷ് പ്രഭാകർ. പാലക്കാട് ചിത്രീകരണം പൂർത്തിയാക്കിയ ആഘോഷം ഉടൻ തിയേറ്ററുകളിൽ എത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.