പാലക്കാട് ക്രിസ്മസ് കരോള്‍ സംഘത്തിന് നേരെ ആര്‍.എസ്.എസ്-ബിജെപി ആക്രമണം; ബാന്‍ഡ് സെറ്റ് തല്ലിപ്പൊളിച്ചു

പാലക്കാട് ക്രിസ്മസ് കരോള്‍ സംഘത്തിന് നേരെ ആര്‍.എസ്.എസ്-ബിജെപി ആക്രമണം; ബാന്‍ഡ് സെറ്റ് തല്ലിപ്പൊളിച്ചു

പാലക്കാട്: പാലക്കാട് പുതുശേരിയില്‍ ക്രിസ്മസ് കരോള്‍ സംഘത്തിന് നേരെ ആര്‍.എസ്.എസ്-ബി.ജെ.പി ആക്രമണം. ബാന്‍ഡ് സെറ്റും മറ്റ് സാമഗ്രികളും നശിപ്പിച്ചു.

പുതുശേരി സുരഭി നഗറില്‍ ഇന്നലെ രാത്രി 9.15 നാണ് കുട്ടികള്‍ അടങ്ങുന്ന കരോള്‍ സംഘത്തെ ആക്രമിച്ചത്. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് കരോള്‍ സംഘാംഗങ്ങള്‍ പറഞ്ഞു.

തുടര്‍ന്ന് പാലക്കാട് കസബ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ പിടിയിലായിട്ടുണ്ട്. പുതുശേരി കാളാണ്ടിത്തറ സ്വദേശി അശ്വിന്‍ രാജിനെയാണ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. അശ്വിന്‍ രാജിനെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു. മറ്റുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് കസബ പൊലീസ് അറിയിച്ചു.

ആക്രമണത്തില്‍ കൂടുതല്‍ ബിജെപി പ്രവര്‍ത്തകര്‍ ഉണ്ടെന്ന് ആരോപിച്ച് സിപിഎം രംഗത്തു വന്നു. മതസ്പര്‍ധ ഉണ്ടാക്കുകയാണ് ബിജെപി ലക്ഷ്യം വെക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. അജീഷും സിപിഎം ലോക്കല്‍ സെക്രട്ടറി സി. പ്രശാന്തും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.