കീവ്: റഷ്യൻ മിസൈലുകൾ ആകാശത്ത് ഭീതി വിതയ്ക്കുമ്പോഴും, തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ പ്രത്യാശയുടെ പുൽക്കൂടൊരുക്കി ഉക്രെയ്ൻ ജനത. "ഓരോ നിമിഷവും ഞങ്ങൾ മരണത്തെ അഭിമുഖീകരിക്കുകയാണ്" എന്ന വൈദികൻ്റെ വാക്കുകൾ യുദ്ധഭൂമിയിലെ ക്രിസ്മസ് കാലത്തിൻ്റെ ദയനീയാവസ്ഥ വെളിപ്പെടുത്തുന്നു.
കീവിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ബില സെർക്വയിൽ സേവനമനുഷ്ഠിക്കുന്ന മിഷണറി വൈദികൻ ഫാ. ലൂക്കാസ് പെറോസിയാണ് വിങ്ങുന്ന ഹൃദയത്തോടെ ഉക്രെയ്നിലെ നിലവിലെ സാഹചര്യം വിവരിച്ചത്. യുദ്ധം മരണത്തെ ഒരു നിത്യസാന്നിധ്യമാക്കി മാറ്റിയിരിക്കുന്നുവെന്ന് 'എയിഡ് ടു ദി ചർച്ച് ഇൻ നീഡ്'പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഫാ. പെറോസി പറയുന്നു.
ഓരോ ദിവസവും സൈനികരുടെ മരണവാർത്തകൾ കേൾക്കുന്നു, പരിസരങ്ങളിൽ നിത്യേന ശവസംസ്കാര ചടങ്ങുകൾ നടക്കുന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങൾ കുറവായ ബില സെർക്വ പോലുള്ള മേഖലകളിൽ മിസൈലുകൾ നേരിട്ട് പതിക്കുന്നത് വൻ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തിൽ നാല് നില കെട്ടിടം തകരുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
യുദ്ധത്തിന് പുറമെ കടുത്ത ദാരിദ്ര്യവും അനിശ്ചിതത്വവുമാണ് ജനങ്ങളെ വേട്ടയാടുന്നത്. വൈദ്യുതിയും വെള്ളവും ഭക്ഷണവും എപ്പോൾ ലഭിക്കുമെന്നോ എപ്പോൾ നിലയ്ക്കുമെന്നോ അറിയാത്ത സാഹചര്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.