ഉസ്മാന്‍ ഹാദിക്ക് പിന്നാലെ മറ്റൊരു നേതാവിനും വെടിയേറ്റു; ബംഗ്ലാദേശില്‍ സംഘര്‍ഷം തുടരുന്നു

ഉസ്മാന്‍ ഹാദിക്ക് പിന്നാലെ മറ്റൊരു നേതാവിനും വെടിയേറ്റു;  ബംഗ്ലാദേശില്‍ സംഘര്‍ഷം തുടരുന്നു

ചിറ്റഗോങ്: ബംഗ്ലാദേശില്‍ ജെന്‍സി നേതാവ് ഉസ്മാന്‍ ഹാദി വെടിയേറ്റ് മരിച്ചതിന് പിന്നാലെ നാഷണല്‍ സിറ്റിസണ്‍സ് പാര്‍ട്ടിയുടെ (എന്‍സിപി) തൊഴിലാളി നേതാവിനും വെടിയേറ്റു.

എന്‍സിപി തൊഴിലാളി സംഘടനയായ ജാതീയ ശ്രമിക് ശക്തിയുടെ കേന്ദ്ര നേതാവായ എം.ഡി. മുത്തലിബ് ഷിക്ദാറിന് (42) ആണ് വെടിയേറ്റത്. തലയ്ക്ക് ഗുരുതര പരിക്കുകളോടെ ഇദേഹത്തെ ഖുല്‍ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഖുല്‍ന നഗരത്തിലെ സൊനാഡംഗയിലുള്ള വീട്ടില്‍ രാവിലെ 11.45 നാണ് വെടിയേറ്റത്. ഖുല്‍നയില്‍ നടത്താന്‍ നിശ്ചയിച്ച ഡിവിഷണല്‍ തൊഴിലാളി റാലിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു മുത്തലിബ്.

സൊനാഡംഗയിലെ ഗാസി മെഡിക്കല്‍ കോളജ് ആശുപത്രിക്ക് പിന്നിലുള്ള വീട്ടില്‍ വെച്ച് അജ്ഞാത ആക്രമണകാരികളാണ് ഷിക്ദാറിനെ വെടിവെച്ചതെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച ധാക്കയില്‍ അജ്ഞാതരുടെ വെടിയേറ്റാണ് ഉസ്മാന്‍ ഹാദി മരിച്ചത്. സംഭവത്തിന് നാല് ദിവസത്തിന് ശേഷമാണ് ഷിക്ദാറിനും വെടിയേല്‍ക്കുന്നത്.

ഹാദി ഇന്ത്യ വിരുദ്ധ പ്രവര്‍ത്തകനായിരുന്നു. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു. ഹാദിയുടെ കൊലപാതകത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.